കാഞ്ഞങ്ങാട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ അറുപതുകാരി സുബൈദ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ രണ്ടു പ്രതികളെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കി. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ (രണ്ട്) നേതൃത്വത്തിലാണു തിരിച്ചറിയൽ പരേഡ് നടത്തിയത്.[www.malabarflash.com]
കേസിൽ അറസ്റ്റിലായ കോട്ടക്കണിയിലെ കെ.എം.അബ്ദുൽഖാദർ എന്ന ഖാദർ (26), പട്‌ല കുതിരപ്പാടിയിലെ പി.അബ്ദുൽ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണു തിരിച്ചറിയൽ പരേഡിനു വിധേയമാക്കിയത്.
ഇതിനായി കാസർകോട് സിജെഎം കോടതി അന്വേഷണസംഘത്തിന് അനുമതി നൽകിയിരുന്നു. കൊല നടന്ന ദിവസം ഒരു കാറിലെത്തിയ നാലംഗ സംഘത്തിലെ രണ്ടുപേര്‍ ഇവര്‍ തന്നെയാണെന്ന് ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു
കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ രണ്ടു പ്രതികളെയും ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

രണ്ടു പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു കോടതിയെ സമീപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ സിഐ വി.കെ.വിശ്വംഭരൻ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിരുന്നു.
ജനുവരി 19ന് ആണു ചെക്കിപ്പള്ളത്തെ വീടിനകത്തു സുബൈദയെ മരിച്ച നിലയിൽ കണ്ടത്. കേസിൽ പിടികിട്ടാനുള്ള രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കി.
No comments:
Post a Comment