കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ. റോബിന്‍ വടക്കാഞ്ചേരിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദനം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളാണ് റോബിന്‍ വടക്കാഞ്ചേരിയെ മര്‍ദിച്ചത്.[www.malabarflash.com]
ഒരു വര്‍ഷത്തോളമായി കണ്ണൂര്‍ സബ് ജയിലിലായിരുന്ന വടക്കാഞ്ചേരിയെ സുരക്ഷാകാരണങ്ങളാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോള്‍തന്നെ തടവുകാരില്‍ ചിലര്‍ വടക്കാഞ്ചേരിക്കെതിരെ അസഭ്യവര്‍ഷം നടത്തിയിരുന്നു.
ഉച്ചക്ക് ബിരിയാണി നല്‍കിയപ്പോള്‍ കഴിക്കാതിരുന്നപ്പോഴും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലും വടക്കാഞ്ചേരിക്ക് മര്‍ദനമേറ്റു.
2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായത്.
No comments:
Post a Comment