കാസര്‍കോട്: കാറില്‍ പിന്‍ത്തുടര്‍ന്നു ശല്ല്യംചെയ്ത പൂവാലന്മാരെ കായികമായി നേരിട്ട് എറിഞ്ഞോടിച്ച വിദ്യാര്‍ഥിനിക്ക് പോലീസിന്റെ വക അഭിനന്ദവും ധീരതയ്ക്ക് സ്‌നേഹോപഹാരവും.[www.malabarflash.com]
ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷി അക്കാദമിയിലെ വിദ്യാര്‍ഥിനിയായ അയീഷെയയാണ് കാസര്‍കോട് വനിതാ സെല്‍ സിഐ: പി.വി നിര്‍മ്മലയുടെ നേതൃത്വത്തില്‍ അഭിനന്ദിക്കുകയും ഉപഹാരവും നല്‍കുകയും ചെയ്തത്.
പെണ്‍കുട്ടിയെ കുറച്ചുകാലമായി പൂവാലന്മാര്‍ കാറില്‍ പിന്‍തുടര്‍ന്ന് ശല്ല്യം ചെയ്തിരുന്നു. എന്നാല്‍ ഭയംകാരണം കുട്ടിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടിയില്‍ വിദ്യാര്‍ഥി പഠിക്കുന്ന കോളജില്‍ കാസര്‍കോട് പോലീസ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഇതോടെ മാനസികമായി ധൈര്യംനേടിയ കുട്ടി കഴിഞ്ഞദിവസം തന്നെ പിന്‍തുടര്‍ന്ന് ശല്ല്യപ്പെടുത്താന്‍ തുടങ്ങിയ പൂവാലന്മാരെ പരിശീലനത്തില്‍ പോലീസ് പഠിപ്പിച്ച രീതിയില്‍ കായികമായി നേരിടുകയായിരുന്നു. പെണ്‍കുട്ടി പ്രതികരിച്ചതോടെ കാറില്‍ക്കയറി ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കാറിന്റെ ചില്ല് എറിഞ്ഞുടച്ചാണ് വിദ്യാര്‍ഥി ദേഷ്യം തീര്‍ത്തത്.
പോലീസിന്റെ സ്വയംപ്രതിരോധ പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ധൈര്യത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞതെന്ന് അറിയിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ കത്ത് സിഐയ്ക്ക് ലഭിച്ചതോടെയാണ് വിവരം പോലീസ് അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ കോളജില്‍ നേരിട്ടെത്തിയാണ് ധീരതയ്ക്കുള്ള അംഗീകാരമായി സിഐ:പി.വി നിര്‍മ്മല വനിതാസെല്‍ വക ഉപഹാരം നല്‍കിയത്.
കോളജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീക്ക്, വനിതാ സെല്‍ എസ്‌ഐ ശാന്ത,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗീത, സതിദേവി എന്നിവരും അധ്യാപകരും വിദ്യാര്‍ഥിനികളും പങ്കെടുത്തു.
No comments:
Post a Comment