ലക്കിടി: വയനാട് ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികനായ ലക്കിടി ഒാറിയൻറൽ ആർട്സ് കോളജ് വിദ്യർഥി കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ് വാന്‍ (21) ആണ് മരിച്ചത് . മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീൻ (21) ന് ഗുരുതര പരിക്കേറ്റു.[www.malabarflash.com]
അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. വിദ്യർഥികൾ ജുമാ നമസ്കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.
സഫ്വാനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നൂറുദ്ദീനെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

No comments:
Post a Comment