കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി രാജേഷ് ദിവാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]
പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് (23) എന്നിവരാണ് അറസ്റ്റിലായത്.
കവര്‍ച്ച ചെയ്യപ്പെട്ട രണ്ട് സ്വര്‍ണവളകളും ഒരു മാലയും ഒരു ജോഡി കമ്മലും ഉള്‍പ്പെടെ അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറി വര്‍ക്‌സില്‍ നിന്ന് കണ്ടെത്തി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് 13 ദിവസത്തിനകം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.
നാല് പ്രതികള്‍ ചേര്‍ന്ന് ജനുവരി 16ന് കാസര്‍കോട്ട് നിന്ന് വാടകക്കെടുത്ത കെ.എല്‍. 60 കെ 1111 നമ്പര്‍ വെളുത്ത ഐ20 കാറില്‍ സുബൈദ താമസിക്കുന്ന ചെക്കിപ്പള്ളത്ത് എത്തിയിരുന്നു. സുബൈദയുടെ വീടിനടുത്തായുള്ള വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേന സുബൈദയുടെ വീട്ടിലെത്തി. സുബൈദ താന്‍ മുമ്പ് നോക്കി നടത്തിയിരുന്ന ക്വാര്‍ട്ടേഴ്‌സ് കാണിച്ചു കൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രതികള്‍ സുബൈദയുടെ വീടും പരിസരവും വീക്ഷിച്ചാണ് മടങ്ങിയത്. പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ കെ.എല്‍ 14 എസ് 9486 നമ്പര്‍ ചുവന്ന സ്വിഫ്റ്റ് കാറില്‍ സുബൈദയുടെ വീട്ടിലെത്തി. എന്നാല്‍ വീട് പൂട്ടിക്കിടക്കുന്നതിനാല്‍ തിരിച്ചു പോകും വഴി പെരിയ ബസാറില്‍ സുബൈദയെ ബസ് ഇറങ്ങി വരുന്നത് കണ്ടു. പ്രതികള്‍ സുബൈദയെ പിന്തുടര്‍ന്നു. സുബൈദ വീട്ടിലെത്തിയപ്പോള്‍ അബ്ദുല്‍ ഖാദറും പുത്തൂര്‍ സ്വദേശിയായ അബ്ദുല്‍ അസീസും കാറില്‍ നിന്നിറങ്ങി വീടിനകത്തേക്ക് കയറി. മറ്റു രണ്ട് പേര്‍ കാറിനകത്തിരുന്നു.
അസീസ് തലേ ദിവസം കണ്ട പരിചയത്തില്‍ സുബൈദയെ വിളിച്ച് ക്വാര്‍ട്ടേഴ്‌സിന്റെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. സുബൈദ ഇവരോട് ഇരിക്കാന്‍ പറഞ്ഞു. സുബൈദ അകത്ത് പോയി നാരങ്ങവെള്ളം ഉണ്ടാക്കി നല്‍കി. അതിനിടെയാണ് അസീസ് സുബൈദയെ പിന്നില്‍ നിന്ന് മുഖത്ത് പൊത്തിപ്പിടിച്ചത്. പത്തുമിനിട്ടോളം ബലമായി പിടിച്ച് നിര്‍ത്തി. അബോധാവസ്ഥയിലായതോടെ സുബൈദയെ നിലത്ത് കിടത്തി രണ്ട് പ്രതികള്‍ ചേര്‍ന്ന് സുബൈദ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത് മുഖവും കയ്യും കാലും തുണി കൊണ്ട് കെ ട്ടിയിടുകയായിരുന്നു.
പ്രതികള്‍ പിന്നീട് അലമാര പരിശോധിച്ച ശേഷം കാറില്‍ കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെത്തിയ പ്രതികള്‍ അന്ന് തന്നെ ആഭരണങ്ങള്‍ വിറ്റ് തുക പങ്കിട്ടെടുത്തു. സുബൈദ ഒറ്റക്ക് താമസിക്കുന്നതും ദേഹത്ത് ധാരാളം സ്വര്‍ണാഭരണങ്ങ ളും കണ്ടപ്പോള്‍ കൂടുതല്‍ സ്വ ര്‍ണാഭരണങ്ങളും പണവും ഉണ്ടെന്ന ധാരണയിലാണ് കൊല ആസൂത്രണം ചെ യ്തതെന്ന് സംശയിക്കുന്നു.
ഖാദര്‍ നേരത്തെ ഈ ഭാഗത്തെ വീട്ടില്‍ ജോലിക്ക് നിന്ന പരിചയം കൃത്യം നടത്താന്‍ സഹായകരമായി. പ്രതികളെ വെളളിയാഴ്ച ഉച്ചയോടെ ഡി.വൈ.എസ്.പി.യും സംഘവും ആയംപാറയിലെ സുബൈദയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോയി.
ഐ.ജി മഹിപാല്‍ യാ ദവ്, എസ്.പി. കെ.ജി സൈ മണ്‍, സി.ഐ.മാരായ സി. കെ വിശ്വംഭരന്‍, സി.കെ സുനില്‍ കുമാര്‍, അബ്ദുല്‍ റഹിം എന്നിവരും പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നു.
No comments:
Post a Comment