ഉദുമ: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥി മാങ്ങാട്ടെ ജാഫറിന്റെ മകന്‍ ജെ മുഹമ്മദ് ജസീമിന്റെ (15) ദുരൂഹ മരണം സംബന്ധിച്ച് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.[www.malabarflash.com]
ജാനകി വധക്കേസ് തെളിയിച്ച ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമായിരിക്കും അന്വേഷണം നടത്തുക. കേസന്വേഷണം വെള്ളിയാഴ്ച തന്നെ ഏറ്റെടുത്ത് തുടര്‍ നടപടി സ്വീകരിക്കുന്നതിന് ക്രൈംബ്രാഞ്ച് ഡി വൈ എസ് പിക്ക് നിര്‍ദേശം നല്‍കിയതായും പോലീസ് മേധാവി അറിയിച്ചു.
ആക്ഷൻ കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. സമരം തുടരുമെന്നും ജസീമിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ ഞങ്ങൾ സമര മുഖത്തുണ്ടാവുമെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, ജന. കൺവീനർ സൈഫുദീൻ മാക്കോട് , ട്രഷറർ റിയാസ് കീഴുർ എന്നിവർ അറിയിച്ചു.
സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് മാർച്ച് ഒന്നിന് വൈകിട്ടാണ് ജസീം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പിന്നീട് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരുമെല്ലാം ജസീമിന് വേണ്ടിയുള്ള അന്വേഷണം നടത്തുകയും ചെയ്തു.
മാർച്ച് അഞ്ചിന് പുലര്‍ച്ചെ 1.30 മണിയോടെ കളനാട് ഓവര്‍ബ്രിഡ്ജിനടുത്ത റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് സംഭവ സമയം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പോലീസില്‍ മൊഴി നല്‍കിയത്.
ജസീമിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. പിന്നീട് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ജസീമിന്റെ പിതാവ് ജാഫര്‍ മുഹമ്മദ് ജില്ലാ പോലീസ് ചീഫിന് പരാതിയും നല്‍കിയിരുന്നു. അതേസമയം ഉച്ചയോടെ ഡി വൈ എസ് പി പ്രദീപ് പിതാവ് ജാഫറില്‍ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തി.

അതേസമയം ദുരൂഹ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ട മാങ്ങാട് ചോയിച്ചിങ്കലിന്റെ ജാഫറിന്റെ മകൻ ജസീമിന്റെ കൊലപാതകത്തിൽ ബേക്കൽ പോലിസ് അധികൃതതരുടെ അന്വേഷണം കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് കൊണ്ട് ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും, അനുബന്ധമായി ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയും മുഖവിലക്കെടുത്ത് ജില്ലാ പോലിസ് ചീഫ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് സ്വാഗതം ചെയ്യുന്നുവെങ്കിലും, കുറ്റവാളികളെ പിടികൂടുന്നതു വരെ ശക്തമായ സമരപരിപാടികളുമായി ജനകീയ ആക്ഷൻ കമ്മിറ്റി മുന്നോട്ട് പോകുമെന്ന് ഭാരാവാഹികളായ കല്ലട്ര മാഹിൻ ഹാജി, സൈഫുദ്ദീൻ കെ.മാക്കോട് , റിയാസ് കിഴൂർ എന്നിവർ അറിയിച്ചു.
മുഖ്യമന്ത്രി, ഡി.ജി.പി, ഉത്തരമേഖലാ ഐജി, ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് നൽകിയ പരാതിയുടെ സംക്ഷിത രൂപം.

01.03.2018 ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ചട്ടംചാൽ ഹയർ സെക്കറണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മാങ്ങാട് ചോയിച്ചിങ്കലിലെ ജാഫറിന്റെ മകൻ മുഹമ്മദ് ജാസിറിനെ കാണാതാവുകയും, ഒരു മണിക്കൂറിനുള്ളിൽ തന്നെ ബേക്കൽ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലിസ് ഗൗരവമായ അന്വേഷണം നടത്തില്ലെന്നതിന് തെളിവാണ്. കുട്ടിയെ കാണാതായെന്ന് പറയപ്പെടുന്ന കളനാട് പ്രദേശത്തെ സി.സി.ടി.വി ക്യാമറകളെ ആസ്പദമാക്കിയൊ, മരണപ്പെട്ട കുട്ടിയുടെ സ്നേഹിതന്മാരുടെ ഫോൺ കാൾ ലിസ്റ്റ് നോക്കിയോ അന്വേഷണം നടത്തിയല്ലെന്നതും, മാത്രമല്ല, നാട്ടുകാരും, സാമൂഹ്യ പ്രവർത്തകരും ജില്ലയുടെ വിവിധ ഭാഗങ്ങളിലും, കണ്ണൂർ ജില്ലയിലും അന്വേഷണം നടത്തുന്ന കാര്യം വിളിച്ചറിയിച്ചപ്പോൾ, നിങ്ങൾ അന്വേഷിച്ചോളു, വല്ല വിവരവും കിട്ടുന്ന മുറക്ക് ഞങ്ങളെ അറിയിക്കുക എന്നാണ് ബേക്കൽ പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞതെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
ഇത്രയും ഗൗരവമായ വിഷയമായിട്ട് പോലും, സംസ്ഥാന തലത്തിൽ ഒരു ജാഗ്രതാ നിർദ്ദേശം നൽകാൻ പോലും പൊലീസിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായിട്ടില്ല എന്നത് പോലിസിന്റെ ഭാഗത്തു നിന്നുമുള്ള നിശ് ക്രിയത്വമായിട്ട് മാത്രമെ കാണാൻ കഴിയുകയുള്ളുവെന്നും, കേവലം പതിനഞ്ചു വയസ്സുള്ള കുട്ടികൾ വിജനമായ റെയിൽവെ പാളത്തിന് മുകളിലേക്ക് പോകണമെങ്കിൽ ഇതിന് പിന്നിൽ മറ്റൊരു അതിബുദ്ധിമാൻ (മാസ്റ്റർ മയിന്റ്) പ്രവർത്തിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു വിധ തർക്കവുമില്ലെന്നിരിക്കെ, കുട്ടിയുടെ മരണം ഒരപകട മരണമാക്കി തീർക്കാൻ തീവ്രമായ ശ്രമമാണ് നടന്ന് കൊണ്ടിരിക്കുന്നത്.

ഈ കുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ സമ്പന്നരും, മയക്ക് മരുന്ന് മാഫിയകളുളുണ്ടെന്ന കാര്യത്തിൽ പൊതു സമൂഹത്തിന് തർക്കമില്ലന്ന് മാത്രമല്ല, വിദ്യാർത്ഥികളെ ഉപയോഗിച്ച് പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിക്കുന്ന റാക്കറ്റുകളെ കുറിച്ചും ശക്തമായി അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു.
ബേക്കൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥന്മാരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തി കൊണ്ട് ജില്ലയിലെ ഏറ്റവും സമർത്ഥരായ അന്വേഷണ ഉദ്യോഗസ്ഥന്മാരായ കാസർകോട് സി.ഐ.റഹിം, വി.വി.മനോജ്, (മുൻ മഞ്ചേശ്വരം സി.ഐ.) കാഞ്ഞങ്ങാട് സി.ഐ.സുനിൽ എന്നിവരെ പ്രത്യേക ടീമായി അന്വേഷണ ചുമതല ഏൽപിക്കണമെന്നും, അതല്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുക യോ ചെയ്യണമെന്നും, ശാസ്ത്രീയവും, ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം ഇതൊരു അപകട മരണമാക്കി തീർത്ത് കേസവസാനിപ്പിക്കാനുള്ള ശ്രമത്തിൽ നിന്നും പൊലിസ് പിന്മാറണമെന്നും, ബേക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും, പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും നിവേദനത്തിൽ, ആവശ്യട്ടിരുന്നു തായി ആക്ഷൻ കമ്മിറ്റി ഭാരാവാഹികൾ അറിയിച്ചു.

No comments:
Post a Comment