ഉദുമ: ഉദുമ മാങ്ങാട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കളനാട് റെയില്‍വേ ട്രാക്കിന് കണ്ടെത്തി.[www.malabarflash.com]
കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ(15)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളനാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത്.
ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ജസീമിനെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും വന്‍ ജനകൂട്ടവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
No comments:
Post a Comment