കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗിൽനിന്നു പിരിഞ്ഞ് ഏഴു മാസം മുൻപു രൂപവൽക്കരിച്ച സേട്ട് സാഹിബ് സാംസ്കാരിക വേദി ഐഎൻഎൽ ഡമോക്രാറ്റിക് എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി രൂപം മാറുന്നു.[www.malabarflash.com]
ഏപ്രിൽ 23ന് വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന നയപ്രഖ്യാപന സമ്മേളനത്തിലാണ് പാർട്ടിയായി പ്രഖ്യാപിക്കുന്നതെന്ന് ഭാരവാഹികളായ കരീം പുതുപ്പാടി, അഷ്റഫ് പുറവൂർ എന്നിവർ അറിയിച്ചു.
അഴിമതിയുടെ കറപുരളാത്ത പൊതുപ്രവർത്തനം നടത്തിയ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പേരിൽ സാംസ്കാരിക സൗധം നിർമിക്കാൻ കേരളത്തിലുടനീളം പണപ്പിരിവു നടത്തി കോടികൾ പിരിച്ചെടുത്ത് ആ തുക വകമാറ്റി ചെലവഴിച്ച നേതാക്കളാണ് ഇന്ന് ഐഎൻഎല്ലിന്റെ തലപ്പത്തിരിക്കുന്നതെന്ന് സേട്ട് സാഹിബ് സാംസ്കാരികവേദി ഭാരവാഹികൾ കുറ്റപ്പെടുത്തി.

No comments:
Post a Comment