കൊച്ചി: കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടു സർവീസ് പാടില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു.[www.malabarflash.com]
കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളിൽ നിയമം ലംഘിച്ചു യാത്രക്കാരെ നിർത്തിക്കൊണ്ടു പോവുകയും ഉയർന്ന നിരക്ക് ഈടാക്കുകയുമാണെന്നാരോപിച്ചു പാലായിലെ സെന്റർ ഫോർ കണ്സ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
സൂപ്പർ ക്ലാസ് വിഭാഗത്തിലെ ബസുകളിൽ യാത്രക്കാർക്കു തിക്കും തിരക്കുമില്ലാതെ സുഖമായി യാത്രചെയ്യാൻ സൗകര്യമൊരുക്കുമെന്നും ഇതിനായി കൂടുതൽ തുക ഈടാക്കാമെന്നും മോട്ടോർ വാഹന ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണു സൂപ്പർ ക്ലാസ് ബസുകൾ സർവീസ് നടത്തുന്നത്. ആ നിലയ്ക്ക് ഈ വ്യവസ്ഥയിൽ മാറ്റം വരുത്താതെ കൂടുതൽ തുക ഈടാക്കി യാത്രക്കാരെ സൂപ്പർ ക്ലാസ് വിഭാഗത്തിലെ ബസുകളിൽ നിർത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്നും ഇതു പാലിക്കാൻ കെഎസ്ആർടിസിക്കു ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, സൂപ്പർ ഡീലക്സ് തുടങ്ങിയ ബസുകളിൽ ഈടാക്കുന്ന ഉയർന്ന യാത്രാനിരക്ക് റദ്ദാക്കണമെന്നും സൂപ്പർ ക്ലാസ് സർവീസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകരുതെന്നുമുള്ള ആവശ്യങ്ങളാണു ഹർജിയിൽ ഉന്നയിച്ചത്. ഫാസ്റ്റ് പാസഞ്ചറിനും ഈ വ്യവസ്ഥ ബാധകമാണ്. സൂപ്പർ ക്ലാസ് ബസുകളിൽ യാത്രാനിരക്ക് സാന്പത്തിക പഠനം നടത്താതെ കൂട്ടിയിട്ടുണ്ട്. ഇതു നിയമവിരുദ്ധമാണ്.
യാത്രക്കാരെ നിർത്തിക്കൊണ്ടുപോകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത്. യാത്രക്കൂലി കൂട്ടുകയും യാത്രക്കാരെ നിർത്തിക്കൊണ്ടു പോവുകയും ചെയ്യുന്നതു കെഎസ്ആർടിസിക്കു ലാഭമുണ്ടാക്കാനുള്ള തന്ത്രമായി മാറി. ഓർഡിനറി സർവീസുകളേക്കാൾ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ബസുകളുടെ ചെലവ് കുറവാണെന്നും പഠനറിപ്പോർട്ടുണ്ട്. ഇതവഗണിച്ചാണു നിരക്ക് കൂട്ടിയതെന്നും ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു.

No comments:
Post a Comment