ആലുവ: ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തയാളെ ആലുവ സൈബർ സെല്ലിന്റെ സഹായത്തോടെ ചോറ്റാനിക്കര പോലീസ് പിടികൂടി.[www.malabarflash.com]
ഇടുക്കി ജില്ലയിൽ പുറപ്പുഴ വഴിത്തല പാലം ജംഗ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിനെ (29) യാണ് പിടികൂടിയത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിലും മറ്റും പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതി പിറവം സിഐക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വേറെയും പെണ്‍കുട്ടികളെ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. സൈബർ സെൽ വിദഗ്ധരായ ബിനോയ്, തെൽഹത്ത്, ബോബി കുര്യാക്കോസ്, ഷിറാസ്, ഡെൽജിത്, രാഹുൽ, റിതേഷ്, കൃഷ്ണേന്ദു എന്നിവരും പിറവം സിഐ പി.കെ. ശിവൻകുട്ടിയും ചോറ്റാനിക്കര പോലീസും ചേർന്നാണ് പ്രതിയെ തന്ത്രപൂർവം വലയിലാക്കിയത്.
No comments:
Post a Comment