തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ -സ്വകാര്യ മേഖലയിലെ ആംബുലൻസുകളുടെ ഡ്രൈവർമാർക്ക് പ്രത്യേക സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.[www.malabarflash.com]
സാധാരണ ഡ്രൈവർമാർക്കുള്ള ലൈസൻസ് മാത്രമാണ് ആംബുലൻസ് ഡ്രൈവർമാർക്കു നൽകുന്നത്. അതിനാൽത്തന്നെ അവർക്ക് എന്തെങ്കിലും സവിശേഷതകൾ ഉള്ളതായി പറയാൻ കഴിയില്ല. അതുകൊണ്ടു മോട്ടോർ വെഹിക്കിൾ വകുപ്പ്, ആഭ്യന്തര വകുപ്പ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, നാറ്റ്പാക് എന്നിവയുടെ സഹായത്തോടെ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ബോധവത്കരണവും നൽകി വരുന്നുണ്ട്.

ഇത് ഊർജിതമാക്കാൻ നടപടി സ്വീകരിക്കും. ഇതിനു പുറമെ ഡ്രൈവർമാർക്ക് കൂടുതൽ ശാസ്ത്രീയ അവബോധവും രോഗീപരിചരണ പരിശീലനവും നൽകുന്ന കാര്യവും മോട്ടോർ വാഹന വകുപ്പ് പരിഗണിക്കും.
ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി ഓക്സിജൻ തീർന്നതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അനിൽ അക്കരയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
സമ്പൂർണ ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായി ആംബുലൻസിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതും ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. തൃശൂരിൽ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി ഓക്സിജൻ തീർന്നു പോയതിനെ തുടർന്ന് രോഗി മരിക്കാനിടയായതായി പറയുന്ന സംഭവത്തിൽ പരിശോധന നടന്നു വരികയാണ്. എന്നാൽ, ഓക്സിജൻ തീർന്നതു മൂലമാണോ മരണം സംഭവിച്ചതെന്ന് കൂടുതൽ അന്വേഷണത്തിനു ശേഷമേ പറയാനാകൂ.
രോഗിയെ തലകീഴായി ഇറക്കിയ സംഭവം അതീവഗുരുതരമാണ്. ഇത് ഒരു തരത്തിലും അനുവദിക്കാനാകില്ല. സമ്പൂർണ ട്രോമാ കെയർ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

No comments:
Post a Comment