കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന അബ്ദുര്‍ റസാഖിനെ (48)യാണ് പതിനാലുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. വിദ്യാര്‍ത്ഥിക്കു പുറമെ ആറ് കുട്ടികളെ കൂടി അബ്ദുര്‍ റസാഖ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയെ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗിന് വിധേയനാക്കിയതോടെയാണ് കൂടുതല്‍ പീഡന വിവരങ്ങള്‍ പുറത്തുവന്നത്. റസാഖിന്റെ വീട്ടില്‍ വെച്ചും മറ്റ് വിവിധ സ്ഥലങ്ങളില്‍ വെച്ചും റസാഖ് കുട്ടിയെ ദിവസങ്ങളോളം പീഡിപ്പിച്ചിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം കുട്ടി രേഖാമൂലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് റസാഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പീഡനത്തിനിരയായതായി സംശയിക്കപ്പെടുന്ന മറ്റു കുട്ടികളുടെ മൊഴികള്‍ ചൈല്‍ഡ് ലൈന്‍ രേഖപ്പെടുത്തി വരികയാണ്.
No comments:
Post a Comment