Latest News

ജസീമിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ശരീരത്തിന്റെ ഇടതുഭാഗത്ത് ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതം

ഉദുമ: മാങ്ങാട് ചോയിച്ചിങ്കല്ലിലെജാഫര്‍- ഫരീദ ദമ്പതികളുടെ മകനും ചട്ടഞ്ചാല്‍ ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ജസീമിന്റെ (15) മരണത്തിന് കാരണമായത് തലയ്ക്കും ശരീരത്തിന്റെ ഇടതുഭാഗത്ത് ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്.[www.malabarflash.com]

തിങ്കളാഴ്ച വൈകിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച് പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരണം സംബന്ധിച്ച പ്രാഥമിക നിഗമനം പോലീസിന് ലഭിച്ചിരിക്കുന്നത്. 

വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
തീവണ്ടിടിച്ചായിരിക്കാം മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ജസീമിനൊപ്പമുണ്ടായിരുന്ന നാലു പേരുടെയും മൊഴി ഒരേ പോലെ ആയതിനാലാണ് പോലീസ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. 

എന്നാല്‍  ജസീമിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന പരാതിയാണ് വീട്ടുകാരും നാട്ടുകാരും ഉന്നയിക്കുന്നത്.

അതിനിടെ  ജസീമിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് മേല്‍പ്പറമ്പ് ഐക്യവേദിയുടെ നേതൃത്വത്തില്‍ മേല്‍പ്പറമ്പ് ടൗണില്‍ നാട്ടുകാര്‍ തിങ്കളാഴ്ച രാത്രി റോഡ് ഉപരോധിച്ചു.

 ജസീമിന്റെ മരണമായി ബന്ധപ്പെട്ട ദുരുഹതകള്‍ നീക്കണമെന്ന് ഐ.എന്‍.എല്‍.ഉദുമ മണ്ഡലം ഭാരവാഹികളുടെ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മയക്കുമരുന്ന് മാഫിയകളെ സാഹയിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി അപലനീയമാണന്ന് യോഗം കുറ്റപ്പെടുത്തി. 

പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശക്തമായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഖാദര്‍ ഐ തൊട്ടി അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി കെ.കെ.ബഷീര്‍ പാക്യാര സ്വാഗതം പറഞ്ഞു. ബടുവന്‍ കുഞ്ഞി ചാല്‍ക്കര, റഹീം കരിവേടകം, എ.എച്ച് അബ്ദുള്‍ അസീസ്, അബ്ദല്‍ റഹ്മാന്‍ ഹാദ്ദാദ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.എം.എ.റഹ്മാന്‍ തുരുത്തി നന്ദി പറഞ്ഞു.

 ജസീമിന്റെ മരണത്തിലെ ദുരൂഹതയകറ്റണമെന്ന് എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് സുഹുത്തുക്കള്‍ നാല് ദിവസം കാര്യങ്ങള്‍ മറച്ച് വെച്ചതും കഞ്ചാവ് സംഘത്തിന്റെ സാനിധ്യവും ദുരൂഹത വര്‍ധിക്കുന്നുണ്ട്, 

പോലിസ് അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാരെ നിയമത്തിന്റ മുന്നില്‍ കൊണ്ട് വരണം കാണാതായ വിദ്യാര്‍ത്ഥിക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണം പ്രശംസിനിയമാണ്.
സമൂഹത്തിനെ അപകടാവസ്ഥയിലേക്ക് തള്ളിവിടുന്ന കഞ്ചാവ് മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ നാട് കൈകോര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു
പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ ബാഖവി ഉല്‍ഘാടനം ചെയ്തു. മഹ്മൂദ് ജീലാനി ബാഖവി, ബി.എ.ശാഫി കുണിയ, ബി.എം.എ.മജീദ് മൗവ്വല്‍, ബശീര്‍ ഹിമമി സഖാഫി പെരുമ്പള തുടങ്ങിയവര്‍ സംസാരിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.