ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിനു പിന്നാലെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നു. ഇത്തവണ കാനറ ബാങ്കാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനം 515.15 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി കാനറ ബാങ്ക് സിബിഐക്കു പരാതി നൽകി.[www.malabarflash.com]
കമ്പനിയുടെ ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തുവ് റോയ്, വിനയ് ബഫ്ന, ഫിനാന്‍സ് വൈസ് പ്രസിഡന്റായ ഡെബ് നാഥ് പാല് എന്നിവര്‍ ചേര്‍ന്ന് ബാങ്കിനെ കബളിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്.
കാനറ ബാങ്ക് കൂടാതെ ഒൻപത് ബാങ്കുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന കണ്‍സോഷ്യത്തെയാണ് പ്രതികള്‍ വഞ്ചിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നതായും വ്യാജരേഖകളും കത്തുകളുമാണ് വായ്പ സംഘടിപ്പിക്കാൻ സമര്‍പ്പിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഫെബ്രുവരി 26നാണ് സിബിഐയ്ക്ക് ഇതുസംബന്ധിച്ച പരാതി ബാങ്ക് നല്‍കിയത്.

No comments:
Post a Comment