Latest News

കഞ്ചാവ് വാര്‍ത്തയോടൊപ്പം ബേക്കലിലെ യുവാവിന്റെ ഫോട്ടോ; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി

ബേക്കല്‍: ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട വാര്‍ത്തയോടൊപ്പം യുവാവിന്റെ ഫോട്ടോ ചേര്‍ത്തുവെച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ബേക്കലിലെ യുവാവിനെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി പരാതി.[www.malabarflash.com] 

ബേക്കല്‍ ജംഗ്ഷനിലെ പി.എം ഹൗസില്‍ പി.എ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ പി.എം ഫൈസലാണ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്. കാസര്‍കോട് സിറ്റിസണ്‍ നഗറിലെ സ്വകാര്യ ട്രേഡിംഗ് സ്ഥാപനത്തില്‍ സെയില്‍സ് ഇന്‍ചാര്‍ജായി ജോലി ചെയ്യുന്ന ഫൈസലിനെ ഖത്തറിലേക്ക് കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍വന്ന വാര്‍ത്തയോട് ഫോട്ടോ ചേര്‍ത്തുവെച്ചാണ് വ്യാജപ്രചരണം നടക്കുന്നത്.

പ്രസ്തുത വാര്‍ത്തയില്‍ പറഞ്ഞ ഫൈസല്‍ എന്നയാള്‍ താനാണെന്ന രീതിയിലാണ് പ്രചരണം നടക്കുന്നതെന്ന് ഫൈസല്‍ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്നോട് എന്തോ ശത്രുതയുള്ള ആരെങ്കിലുമായിരിക്കാം ഈ വ്യാജപ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഫൈസല്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫൈസലിന്റെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.