Latest News

ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍: ചെങ്ങളായി മാവിലംപാറയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കുളത്തൂര്‍ മാവിലം പാറയിലെ പരേതനായ കുട്ടപ്പന്റെ ഭാര്യ ഇടത്തൊട്ടിയില്‍ തങ്കമ്മ (72) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.[www.malabarflash.com]
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ മഴ ശക്തമാണ്. ഇടിമിന്നലിലും കാറ്റിലും വ്യാപക നാശ നഷ്ടമാണ് മലയോരത്ത് ഉണ്ടായത്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ശക്തമായ മഴയോടൊപ്പം എത്തിയഇടി മിന്നലിലാണ് തങ്കമ്മയ്ക്ക് ജീവന്‍ നഷ്ടമായത്. മകന്റെ ഭാര്യയ്ക്കും പേരക്കുട്ടിക്കുമൊപ്പംവീടിനുള്ളില്‍ ഇരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. മറ്റു രണ്ടു പേരും അത്ഭുതകരമായി രക്ഷപെട്ടു.

മിന്നലേറ്റ തങ്കമ്മയെ അയല്‍വാസികള്‍ ചേര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: മോഹനന്‍, സുശീല, ലീന, മധു. മരുമക്കള്‍: രാധാമണി, ബാലകൃഷ്ണന്‍, സത്യന്‍, ഷീജ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.