ഉദുമ: കൊപ്പൽ വീട് തറവാട്ടിൽ അടുത്തമാസം നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവത്തിന് ഭക്ഷണം വിളമ്പാനാവശ്യമായ പാള പ്ലേറ്റുകളും ഗ്ലാസ്സും കൊപ്പൽ റെഡ് വേൾഡ് ക്ലബ്ബ് യു എ ഇ കമ്മിറ്റി നൽകുന്നതാണ്.
ഉത്സവം പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി കൂട്ടായ്മ ഈ തീരുമാനം നാട്ടിലെ ആഘോഷ കമ്മിറ്റിയെ അറിയിച്ചത്. ഇതിനു പുറമെ പള്ളം, കാപ്പിൽ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് രഹിത കവാടങ്ങളും നിർമ്മിക്കും.
തറവാട്ടിൽ ചേർന്ന യോഗത്തിൽ ആഘോഷ കമ്മിറ്റി, പടിഞ്ഞാർകര പ്രാദേശിക സമിതി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ പ്ലാസ്റ്റിക് സാധനങ്ങൾക്ക് തെയ്യംകെട്ടു പറമ്പിൽ പരിപൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു.
ചെയർമാൻ സി. എച്ച്. നാരായണൻ അധ്യക്ഷത വഹിച്ചു. കെ. ടി. നാരായണൻ, കൊപ്പൽ ഭാസ്കരൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.
രമേശൻ കൊപ്പൽ, ശ്രീധരൻ പള്ളം, രാഘവൻ പൊന്നൻസ്, എ.വി. വാമനൻ, നികുൽ കൊപ്പൽ, യു. രാഘവൻ, അശോകൻ സിലോൺ, മധു പൊന്നൻസ്, വള്ളിയോട്ട് കുമാരൻ, കെ. വി. കുഞ്ഞിക്കോരൻ, കാപ്പുങ്കയം കുഞ്ഞിരാമൻ നായർ, സുകുമാരൻ, കാവുങ്കാൽ ശ്രീധരൻ, ലക്ഷ്മി നാരായണൻ എന്നിവർ സംസാരിച്ചു.
തെയ്യംകെട്ടിന്റെ മുന്നോടിയായുള്ള കൂവം അളക്കലും മറൂട്ടും 18ന് നടക്കും. 11നാണ് കുലകൊത്തൽ ചടങ്ങ്. നൂറ്റാണ്ടുകൾക്കു ശേഷം നടക്കുന്ന തെയ്യംകെട്ട് ഏപ്രിൽ നാലുമുതൽ എട്ടു വരെയാണ് കൊപ്പലിൽ നടക്കുക.
No comments:
Post a Comment