കൊച്ചി: പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ തലയ്ക്കു കല്ലിനിടിച്ചും തുണികൊണ്ടു കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ആസാം സ്വദേശിയെ അറസ്റ്റ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസിന് എതിര്‍വശം പരേതനായ പാലാട്ടി ഡേവിസിന്റെ ഭാര്യ മോളി (61) യാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആസാം താഗോണ് രംഗബോറ സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമള്‍ സാഹു (24) വിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മോളിയും മാനസിക വെല്ലുവിളി നേരിടുന്ന മകൻ അപ്പുവെന്നു വിളിക്കുന്ന ഡെന്നി (32) യുമാണു വീട്ടിലുണ്ടായിരുന്നത്. പിടിയിലായ ആസാം സ്വദേശി അഞ്ചു മാസമായി മോളിയുടെ വീട്ടുവളപ്പിലുള്ള ഷെഡ്ഡി ൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.

പുലർച്ചെ ഒന്നരയോടെ വീട്ടിൽനിന്നു കരച്ചിൽ കേട്ടുവെങ്കിലും അയൽവാസികൾ കാര്യമാക്കിയിരുന്നില്ല. രാവിലെ ആറരയ്ക്കു മകൻ അപ്പു അയൽവാസിയായ നളിനിയോടു വിവരം പറഞ്ഞപ്പോഴാണു സംഭവം പുറത്തറിയുന്നത്. മമ്മിയുടെ മുറി പൂട്ടിക്കിടക്കുകയാണെന്നും മമ്മിയെ ആശുപത്രിയിൽ കൊണ്ടു പോകണമെന്നുമാണ് അപ്പു പറഞ്ഞത്. നളിനി എത്തിയപ്പോൾ മോളി മരിച്ചു കിടക്കുന്ന മുറി പുറത്തുനിന്നു പൂട്ടിയനിലയിലായിരുന്നു.
മൃതദേഹം നഗ്നമായനിലയിൽ രക്തത്തിൽ കുളിച്ചു കിടപ്പുമുറിയുടെ നിലത്താണു കിടന്നിരുന്നത്. മൂന്നു വർഷം മുന്‍പാണ് മോളിയുടെ ഭർത്താവ് ഡേവിസ് മരിച്ചത്. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്തെ ഇരുനിലകെട്ടിടത്തിലാണു മോളിയും അപ്പുവും താമസിക്കുന്നത്.
കൊലപാതകത്തെക്കുറിച്ചു പോലീസ് പറയുന്നതിനിങ്ങനെ: ഞായറാഴ്ച അർധരാത്രിയിൽ പ്രതി വീടിന്റെ മുൻവശത്തെ കോളിംഗ് ബെൽ അടിച്ചു. അതിന് മുന്‍പ് ബൾബ് അഴിച്ചുമാറ്റിയിരുന്നു. വാതിൽ തുറന്ന മോളിയെ പ്രതി കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടമ്മയുടെ ചെറുത്തുനിൽപ് ശക്തമായപ്പോൾ പ്രതി കൈയിൽ കരുതിയിരുന്ന കല്ലുകൊണ്ടു തലയ്ക്കു തുരുതുരാ ഇടിച്ചു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും പോലീസ് പറഞ്ഞു.

മുന്നയ്ക്കൊപ്പം താമസിക്കുന്നവരെ പോലീസ് വിശദമായി ചോദ്യം ചെയ്തയോടെയാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മുന്നയാണു കൊല ചെയ്തതെന്നു മകൻ അപ്പുവാണ് ആദ്യസൂചന നൽകിയത്. അപ്പുവിന്റെ ദേഹത്തും വസ്ത്രങ്ങളിലും രക്തക്കറകളുണ്ട്. പീഡനശ്രമത്തെ അപ്പു തടയാൻ ശ്രമിച്ചതായി കരുതുന്നു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. മുന്നയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
No comments:
Post a Comment