ബാമർ: വിവാഹാഘോഷത്തിനിടെ ഭാര്യയുമായി നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവടുവെക്കുന്നതിനിടെയാണ് സംഭവം.[www.malabarflash.com]
യുവാവ് കുഴഞ്ഞുവീണത് കണ്ട് അഭിനയമാണെന്ന് കരുതി കണ്ടുനിന്നവര്‍ കൈയ്യടിക്കുകയും ചെയ്തു. പിന്നീട് നൃത്തം തുടരാന്‍ വേണ്ടി യുവാവിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മരണം സംഭവിച്ചത് തിരിച്ചറിഞ്ഞത്.
രാജസ്ഥാനിലെ ബാമര്‍ ജില്ലയിലെ ജസോള്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. എന്നാല്‍ എന്നാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. മാര്‍ച്ച് അഞ്ചിനാണ് ഇതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തുജെ ദേഖാ തൊ യേ ജാനാ സനം എന്ന ഗാനത്തിനൊപ്പമായിരുന്നു യുവാവും ഭാര്യയും ചുവടുവെച്ചത്. തേരി ബാഹോം മേം മര്‍ ജായേ എന്ന വരിയെത്തിയപ്പോഴാണ് യുവാവ് വേദിയില്‍ കുഴഞ്ഞുവീണത്. യുവാവിന്റേത് അഭിനയമാണെന്ന് കരുതി ഭാര്യയുള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു.
പിന്നീട് നൃത്തം തുടരാന്‍ വേണ്ടി പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിന് അനക്കമില്ലെന്ന് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പെ മരിച്ചതായി ഡോക്ടകര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയതംഭനമാണ് മരണകാരണമെന്നാണ് വിവരം.

No comments:
Post a Comment