രാജപുരം: മൂന്ന് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി.[www.malabarflash.com]
ചുള്ളിക്കര കള്ളാറിലെ സുരേഷ്‌കുമാറിന്റെ ഭാര്യ ശുഭ(35)യാണ് നാടുവിട്ടത്. കോട്ടയം സ്വദേശിയായ സോനുവിന്റെ കൂടെ പോയതായി ശുഭയുടെ അമ്മ രാജമ്മ രാജപുരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ശുഭ കള്ളാറില്‍ ക്വാറ തൊഴിലാളിയായ സോനുമായി ഏറെക്കാലമായി അടുപ്പത്തിലാണെന്നും പറയുന്നു.
സോനുവിന്റെ കൂടെ കോട്ടയത്തേക്ക് പോയതായി സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശുഭയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
No comments:
Post a Comment