ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം, നികാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഈ രണ്ട് വിഷയങ്ങളിലും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനും നിയമ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് നല്‍കി.[www.malabarflash.com]
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഏഴ് മാസ് പിന്നിടുമ്പോഴാണ് ബഹുഭാര്യത്വം, നികാഹ് ഹലാല വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നടപടി തുടങ്ങുന്നത്.
ബഹുഭാര്യത്വത്തിനും നികാഹ് ഹലാലക്കും എതിരായ നാല് ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ബി.ജെ.പി നേതാവ് അശ്വിനി ഉപദ്ധ്യായായ്, സമീന ബീഗം, നഫീസ ബീഗം, മുഹ്‌സിന്‍ കാദ് രി എന്നിവരാണ് ഹരജിക്കാര്‍. മുസ്ലിം പുരുഷന് ഒരേസമയം ഒന്നിലധികം വിവാഹം കഴിക്കാന്‍ അവസരമുള്ളപ്പോള്‍ മുസ്ലിം സ്ത്രീക്ക് അതിന് അവസരം ഇല്ലെന്നും അതിനാല്‍ ഇത് സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

No comments:
Post a Comment