Latest News

ബഹ്‌റൈനില്‍ നിന്നു കാണാതായ കണ്ണൂര്‍ സ്വദേശിയായ ഫുട്‌ബോള്‍ പരിശീലകന്‍ മരിച്ച നിലയില്‍

മനാമ: ബഹ്‌റൈനില്‍ നിന്നു കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈനില്‍ ഫുട്‌ബോള്‍ കോച്ചായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയായ ഒ.കെ തിലകന്‍ (60) എന്ന ടൈറ്റാനിയം തിലകനെയാണ് ബുധനാഴ്ച കാലത്ത് ഇവിടെ ഹിദ്ദിലെ പാലത്തിന് താഴെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

പാലത്തിന്റെ ഭിത്തിയോട് ചേര്‍ന്നുള്ള വലിയ പൈപ്പ് കണക്ഷനുകള്‍ക്കിടയില്‍ വെള്ളത്തില്‍ തട്ടാതെ ഒരു കയറില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് തിലകന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഐ.സി.ആര്‍.എഫ് അംഗം സുധീര്‍  പറഞ്ഞു.

ജനങ്ങള്‍ ശ്രദ്ധിക്കാത്ത പാലത്തിന്റെ ഈ ഭാഗത്തുള്ള മരണമായതിനാല്‍  ഏറെ ദിവസങ്ങള്‍ പിന്നിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ബുധനാഴ്ച കാലത്ത് 11 മണിയോടെ പോലീസ് എത്തിയാണ് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.

ഈ സമയം മൃതദേഹം തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നു. ഇദ്ധേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന ബഹ്‌റൈന്‍ ഐഡന്റി കാര്‍ഡ് (സി.പി.ആര്‍) മുഖേനെയാണ് ആളെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ 5 വര്‍ഷമായി ബഹ്‌റൈനിലുള്ള തിലകനെ ഫെബ്രുവരി 4മുതല്‍ ഹൂറയിലെ താമസ സ്ഥലത്ത് നിന്നാണ് കാണാതായത്. ഇതേ തുടര്‍ന്ന് തിലകന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും മലയാളിയുമായ അഡ്വ. ലതീഷ് ഭരതന്‍ ബഹ്‌റൈന്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. 

ഇതോടൊപ്പം സോഷ്യല്‍ മീഡിയകള്‍ വഴിയും തിലകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.