Latest News

മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര നവംബർ 24 മുതൽ

കണ്ണൂർ: ‘വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം’ എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജനയാത്ര നവംബർ 24നു കാസർകോട് തുടങ്ങി ഡിസംബർ 24നു തിരുവനന്തപുരത്തു സമാപിക്കും.[www.malabarflash.com] 

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. യാത്രയുടെ പ്രഖ്യാപനം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കു‍ഞ്ഞാലിക്കുട്ടി എംപി നിർവഹിച്ചു.

നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുടെ കാഹളമാണു യുവജനയാത്രയെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരിക്കലും ഇളകില്ലെന്നു പലരും കരുതിയ നരേന്ദ്ര മോദിയുടെ സിംഹാസനത്തിന് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ബിജെപിയുടെ പതനം കാണാൻ കാത്തിരിക്കുന്നവരാണ്. കോൺഗ്രസിന്റെ നല്ല മനസ്സുകൊണ്ടു മാത്രമാണു സിപിഎമ്മിനെ കൂടെ കൂട്ടാൻ നോക്കിയത്. സിപിഎമ്മിനെ കൂട്ടിയാൽ ഉള്ള വോട്ടുപോലും നഷ്ടപ്പെടാനാണ് സാധ്യതയെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജാഥയുടെ ലോഗോ പ്രകാശനം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് നിർവഹിച്ചു. എംഎൽഎമാരായ എം.കെ.മുനീർ, കെ.എം.ഷാജി, ലീഗ് ദേശീയ സെക്രട്ടറി എം.പി.അബ്ദുസ്സമദ് സമദാനി, ട്രഷറർ പി.വി.അബ്ദുൽ വഹാബ്, പി.കെ.കെ.ബാവ, വി.കെ.അബ്ദുൽഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.