Latest News

എസ്. എഫ്. ഐ ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രിന്‍സിപ്പാളിന് സ്‌നേഹോപഹാരവുമായി എം .എസ് .എഫ്

കാഞ്ഞങ്ങാട്: വിരമിക്കല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പാള്‍ പുഷ്പജ ടീച്ചറെ എസ്.എഫ്.ഐ റീത്തുവെക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്ത് വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനമായ സംഭവത്തില്‍ കോളജിലെത്തി പ്രിന്‍സിപ്പാളിന് എം.എസ്.എഫിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു.[www.malabarflash.com] 

പിന്തുണ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും 30 വര്‍ഷത്തോളം അധ്യാപക ജീവിതത്തിലുള്ള തനിക്ക് ഈ ഗതി വന്നതില്‍ വിഷമമുണ്ടെന്നും പുഷ്പജ ടീച്ചര്‍ പറഞ്ഞു.
എം.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന ഉപാദ്യക്ഷന്‍ ഹാഷിം ബംബ്രാണി നല്‍കി. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജന.സെക്രട്ടറി ഹമീദ് സി.ഐ, റമീസ് ആറ ങ്ങാടി സംമ്പന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.