Latest News

ദുബൈയില്‍ നിന്ന് മംഗളൂരു വിമാനത്തവളത്തിലേക്ക് യാത്ര ചെയ്ത കാഞ്ഞങ്ങാട് സ്വദേശിയുടെ ലെഗേജ് സാധനങ്ങള്‍ നഷ്ട്ടപ്പെട്ടതായി പരാതി

കാഞ്ഞങ്ങാട്: ദുബൈയില്‍ നിന്ന് മംഗളൂരു വിമാനത്തവളത്തിലേക്ക് യാത്ര ചെയ്ത കാഞ്ഞങ്ങാട് സ്വദേശിയുടെ ലെഗേജ് സാധനങ്ങള്‍ നഷ്ട്ടപ്പെട്ടതായി പരാതി. [www.malabarflash.com]

കാഞ്ഞങ്ങാട് തായന്നൂരിലെ കൊട്ടുമ്പുറം മുസ്തഫയുടെ മകന്‍ മുഹമ്മദ് ശാമില്‍ എന്നയാളുടെ ലെഗേജ് പെട്ടിയില്‍ നിന്നും ഹാന്റ് ബാഗില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം വിലപ്പെട്ട മൊബൈല്‍ ഫോണടക്കം നഷ്ട്ടമായത്.

ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് സ്പൈസ് ജെറ്റ് വിമാനത്തില്‍ ഭാര്യ ആരിഫ, മകള്‍ ഖദീജ എന്നിവര്‍ക്കൊപ്പമാണ് ശാമില്‍ യാത്ര ചെയ്തത്. ഭദ്രമായി സൂക്ഷിച്ച പെട്ടി വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് പൊട്ടിച്ച നിലയില്‍ കണ്ടത്. 

മൊബൈല്‍ ഫോണ്‍, പെര്‍ഫ്യൂം, ചോക്ലേറ്റ് ഉള്‍പ്പെടെ സാധനങ്ങള്‍ നഷ്ട്ടമായി. സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. 

കോഴിക്കോട് വിമാനത്താവളത്തില്‍ ഈയിടെ സമാനമായ സംഭവം നടന്നത് വന്‍ വിവാദമായിരുന്നു.
ഇതിനിടെയിലാണ് ഒറ്റപ്പെട്ട സംഭവം മംഗലാപുരത്തും നടന്നത്. ഇത് സംബന്ധിച്ച് മംഗലാപുരം എയര്‍പോര്‍ട്ടില്‍ ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലായെന്ന് ശാമില്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.