Latest News

തനതുകലകളുടെ ആസ്വാദനക്ഷമത വിപുലമാകണം: മന്ത്രി

ബേക്കല്‍: നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളായ തനതു കലകളുടെ ആസ്വാദനക്ഷമത വിപുലമായാല്‍ മാത്രമെ അവ ചര്‍ച്ച ചെയ്യപ്പെടുകയുളളുവെന്ന് ദേവസ്വം-ടൂറിസം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രസ്താവിച്ചു. ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ തച്ചങ്ങാട് നിര്‍മ്മിച്ച ബേക്കല്‍ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

നാടന്‍കലകളുടെ ആസ്വാദനം നമ്മളേക്കാള്‍ വിദേശസ്ഞ്ചാരികളിലെത്തുമ്പോള്‍ അവ തേടി വരുന്നവരിലൂടെ അതിന്റെ സത്തയും നിലനില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ കുഞ്ഞിരാമന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരി, പളളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി മുരളീധരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. ബിആര്‍ഡിസി എംഡി ടി കെ മന്‍സൂര്‍ സ്വാഗതവും യു എസ് പ്രസാദ് നന്ദിയും പറഞ്ഞു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.