Latest News

ഒൻപതു വയസ്സുകാരിയെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ

റോഹ്തക്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ദേശീയതലത്തിൽ കടുത്ത വിമർശനം ക്ഷണിച്ചുവരുത്തുന്നതിനിടെ, ഹരിയാനയിൽ ഒൻപതു വയസ്സുകാരിയെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ കണ്ടെത്തി.[www.malabarflash.com]

റോഹ്തക്കിനു സമീപം അഴുക്കുചാലിൽ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബാഗിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്കു മാറ്റി. പെൺകുട്ടി മാനഭംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ജമ്മു കശ്മീരിലെ കഠ്‌വ, ഉത്തർപ്രദേശിലെ ഉന്നാവ്, ഗുജറാത്തിലെ സൂറത്ത് എന്നിവിടങ്ങളിൽ പെൺകുട്ടികൾ കടുത്ത അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായി വൻ പ്രതിഷേധം വരുത്തിവച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.