കാഞ്ഞങ്ങാട്: ജില്ലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാനിധ്യമായിരുന്ന മടിക്കൈ കമ്മാരന്റെ ജീവിതത്തെ ആസ്പദമാക്കി ജന്മഭൂമി പ്രസിദ്ധീകരിച്ച സ്മരണികയുടെ പ്രകാശനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതിഅംഗം വി.മുരളീധരന്‍ എം.പി നിര്‍വ്വഹിച്ചു.[www.malabarflash.com]
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എ.വി.രാമകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജന്മമഭൂമി ഡയറക്ടര്‍ കെ.വി.ഗോവിന്ദന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സിപിഎം മുതിര്‍ന്ന നേതാവ് എ.കെ.നാരായണന്‍, സിപിഐ മണ്ഡലം സെക്രട്ടറി എ.ദമോദരന്‍, മുന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ എന്‍.എ.ഖാലിദ്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ടി.കെ.നാരായണന്‍, ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.ബി.പ്രജില്‍ സ്വാഗതവും, വൈ.കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
No comments:
Post a Comment