Latest News

രാജ്യത്ത് വിവാദങ്ങുണ്ടാക്കാന്‍ സിപിഎം കോണ്‍ഗ്രസ് ശ്രമം-വി.മുരളീധരന്‍

കാഞ്ഞങ്ങാട്: നരേന്ദ്രമോദി സര്‍ക്കാരിനെ ഇല്ലായ്മ ചെയ്യാന്‍ രാജ്യത്ത് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ എംപി പറഞ്ഞു. ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

2019 ലെ ലോകസഭ തെരെഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത് തടയിടാനാണ് ഇല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളെ തിരിച്ചുവിടാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. 

ഡല്‍ഹിയിലെത്തിയാല്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന പാര്‍ട്ടികള്‍ കേരളത്തില്‍ രണ്ട് പാര്‍ട്ടികളായി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡല്‍ഹിലെ ഇരുപാര്‍ട്ടികളുടെ കള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. 

2021 ലെ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ തൃപുര ആവര്‍ത്തിക്കും. കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണ്. അടുത്ത തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെതിരായി വിധിയെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ അന്ധത മാറുകയുള്ളു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് ദളിതന്റേയും പട്ടികജാതി വര്‍ഗക്കാരുടേയും പേരുപറഞ്ഞ് ബിജെപിയെ താറടിച്ചുകാണിക്കാന്‍ ഹസന്‍ ശ്രമിക്കുന്നത്. 

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏതറ്റവും വരെ പോകുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് മുരളീധരന്‍ പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കൊവ്വല്‍ ദാമോദരന്‍, ടി.കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറിമാരാ ശോഭന ഏച്ചിക്കാനം, കുഞ്ഞിക്കണ്ണന്‍ ബളാല്‍, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി എം.ബല്‍രാജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.