Latest News

ഉദയമംഗലത്ത്‌ ഇൻവിറ്റേഷൻ കബഡി ടൂർണമെന്റ് 28ന്

ഉദുമ: നെഹ്റു കൾച്ചറൽ ഫോറം ഉദയമംഗലത്തിന്റെ ആഭിമുഖ്യത്തിൽ ജിതേഷ് ബറോട്ടി സ്മാരക ഇൻവിറ്റേഷൻ കബഡി ടൂർണ്ണമെന്റ് ഏപ്രിൽ 28 ന് ശനിയാഴ്ച ഉദയമംഗലം ക്ഷേത്രത്തിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മെൻസ് പാലസ് സ്റ്റേഡിയത്തിൽ നടക്കും.[www.malabarflash.com]

വിജയികൾക്ക് ട്രോഫികൾക്ക് പുറമേ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 40,000, 20,000, മൂന്ന്, നാല് സ്ഥാനക്കാർക്ക് 5000 രൂപ ക്യാഷ് അവാർഡും സമ്മാനിക്കും.

സംഘാടക സമിതി ചെയർമാൻ കേവീസ് ബാലകൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബേക്കൽ സി ഐ. വി കെ വിശ്വംഭരൻ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷൻ ഹക്കിം കുന്നിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.