ബേക്കല്‍: അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തില്‍ വഴിയാത്രക്കാരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും പോലീസുകാരെ അക്രമിക്കുകയും ചെയ്ത കേസില്‍ ഒരു പ്രതിയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പള്ളിക്കര മൗവ്വലിലെ ഇ. മുഹമ്മദ് ഷഫീഖ് (30) ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ഷഫീഖിനെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
പള്ളിക്കര ടോള്‍ ബൂത്തിന് സമീപം മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ക്ലബ്ബിന് മുന്നിലെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കുകയും നടന്നു പോവുകയായിരുന്ന രഞ്ജിത്, കരിയപ്പു എന്നിവരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും വിവരമറിഞ്ഞെത്തിയ പോലീസിനെ അക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
ബേക്കല്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍. വിശ്വനാഥിന്റെ പരാതിയില്‍ ഷഫീഖ് ഉള്‍പ്പെടെ നൂറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു
No comments:
Post a Comment