ഉദുമ: ബേക്കൽ കോട്ടിക്കുളം കേന്ദ്രമായി ഫിഷിങ് ഹാർബർ അനുവദിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനു സംസ്ഥാന സർക്കാർ 67 ലക്ഷം രൂപ അനുവദിച്ചു. കോട്ടിക്കുളം, ബേക്കൽ, പള്ളിക്കര, കീഴൂർ പ്രദേശങ്ങളിൽ നിന്നു നിത്യേന നൂറുകണക്കിനു വള്ളങ്ങളാണു മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നത്.[www.malabarflash.com]
കടൽക്ഷോഭത്തിൽപെട്ട് വള്ളങ്ങളും വലകളും നഷ്ടപ്പെടുന്നതും ജീവൻ തന്നെ അപകടത്തിലാകുന്നതും പതിവായതോടെയാണു ശാശ്വത പരിഹാരമെന്ന നിലയിൽ ഫിഷിങ് ഹാർബർ വേണമെന്ന ആവശ്യമുയർന്നത്.
ഇതിന്റെ സാധ്യതാപഠനത്തിന് എസ്റ്റിമേറ്റ് തയാറാക്കിയിട്ടു മൂന്നു വർഷമായി. നിരവധി തവണ കെ.കുഞ്ഞിരാമൻ എംഎൽഎ നിയമസഭയിലും പുറത്തും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഒടുവിൽ ഫെബ്രുവരി 25നു കെ.കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ ബേക്കൽ കുറുംബ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെ നേരിൽക്കണ്ട് ആവശ്യമുന്നയിച്ചതോടെയാണു സാധ്യതാ പഠനത്തിന് തുക അനുവദിക്കുന്നതിനു വഴിതുറന്നത്.

ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ കടൽത്തീരത്ത് സർവേ പ്രവർത്തനം ഉടൻ ആരംഭിക്കും. ടോപോഗ്രാഫിക് സർവേയുൾപ്പെടെ കരഭാഗത്തെ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും.
തുടർന്ന് ബീച്ച് ക്രോസ് റിപ്പോർട്ട്, ഒബ്സർവേഷൻ തുടങ്ങി കടലിന്റെയും തിരമാലകളുടെയും ഗതിവിഗതികളെക്കുറിച്ചും പഠനം നടത്തും. അവസാന ഘട്ടത്തിൽ ചെന്നൈ ഐഐടി, സിഡബ്ല്യുപിആർഎസ് പുനെ എന്നീ ഏജൻസികൾ മുഖേന സാധ്യതാപഠനത്തിനുള്ള നടപടി സ്വീകരിക്കും.

റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്കാണു 67 ലക്ഷം രൂപ അനുവദിച്ചതെന്നു കെ.കുഞ്ഞിരാമൻ എംഎൽഎ അറിയിച്ചു. ജില്ലയിൽ കാഞ്ഞങ്ങാട് അജാനൂരിൽ ഫിഷിങ് ഹാർബർ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.
No comments:
Post a Comment