കാഞ്ഞങ്ങാട്: നാലര വയസുള്ള മകനുമായി കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ കോടതി പിതാവിനോടൊപ്പം പോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ കുഞ്ഞുമായി കാമുകന്റെ കൂടെ തന്നെ ഇറങ്ങിപ്പോയി.[www.malabarflash.com]
ഉദയപുരത്തെ സുരേഷിന്റെ ഭാര്യ സജിനി(30)യാണ് ബുധനാഴ്ച വൈകുന്നേരം നാലരവയസുള്ള മകന്‍ ദയാളിനൊപ്പം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയില്‍ ഹാജരായത്. കാമുകനോടൊപ്പം പോകാനാണ് ആഗ്രഹമെന്ന് സജിനി കോടതിയെ അറിയിച്ചെങ്കിലും ഭര്‍ത്താവും മകനും ഉള്ളതിനാല്‍ പിതാവിന്റെ കൂടെ പോകാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
ഇതനുസരിച്ച് പിതാവ് രാമചന്ദ്രന്‍ മകളെ കൊണ്ടുപോകാന്‍ തയ്യാറായെങ്കിലും സജിനി പിതാവിന്റെ കൂടെ പോകാന്‍ വിസമ്മതിക്കുകയും കാമുകന്റെ കൂടെ ഇറങ്ങിപ്പോകുകയുമായിരുന്നു.
2018 മാര്‍ച്ച് 25നാണ് സജിനിയെയും കുട്ടിയെയും കാണാതായത്. സജിനിയുടെ ഭര്‍ത്താവ് സുരേഷ് മൈസൂരിലെ ജ്വല്ലറിയില്‍ സെയില്‍സ്മാനാണ്. മാസത്തിലൊരിക്കല്‍ മാത്രമേ സുരേഷ് വീട്ടില്‍ വരാറുള്ളൂ. ഇക്കാരണത്താല്‍ സജിനിയും ദയാളും പിതാവ് രാമചന്ദ്രനോടൊപ്പമാണ് താമസം. കുണ്ടംകുഴിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിവരുന്ന സജിനി എല്‍ കെ ജിക്ക് പഠിക്കുന്ന മകനെയും കൊണ്ടാണ് കടയിലേക്ക് പോകാറുള്ളത്.
മാര്‍ച്ച് 25ന് രാവിലെ 10.30 മണിയോടെ ഇരിയയിലെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് മകനെയും കൂട്ടി ഇറങ്ങിയ സജിനി പിന്നീട് തിരിച്ചുവന്നില്ല.
രാമചന്ദ്രന്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ കൊല്ലം സ്വദേശിയായ ജയരാജ് എന്ന യുവാവിനൊപ്പം കുട്ടിയെയും കൂട്ടി സജിനി ഒളിച്ചോടിയതാണെന്ന് മനസിലായി.
പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് സജിനി കുട്ടിയെയും കൊണ്ട് കോടതിയില്‍ ഹാജരായത്.
No comments:
Post a Comment