കാഞ്ഞങ്ങാട്: വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. മാണിക്കോത്ത് തെക്കേപ്പുറത്തെ കുഞ്ഞഹമ്മദ് പടിഞ്ഞാറിന്റെ മകന്‍ ഷെമീറിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.[www.malabarflash.com]
2001 ജനുവരി 8ന് ഷെമീര്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും സ്വന്തമായി പാസ്‌പോര്‍ട്ട് സമ്പാദിച്ചിരുന്നു. എന്നാല്‍ 2017 ജനുവരി 21ന് വ്യാജ മേല്‍വിലാസം ഉപയോഗിച്ച് രണ്ടാമതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് കള്ളത്തരം പുറത്തായത്.
പാസ്‌പോര്‍ട്ട് അപേക്ഷയുടെ അടിസ്ഥാനത്തില്‍ സെപ്ഷല്‍ ബ്രാഞ്ച് വെരിഫിക്കേഷന്‍ നടത്തിയപ്പോഴാണ് ഷെമീര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
No comments:
Post a Comment