മലപ്പുറം: മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം നറുക്കെടുപ്പിലൂടെ എൽഡിഎഫിന് ലഭിച്ചു. സിപിഎമ്മിലെ ഷിഫ്ന നജീബാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. മുസ്ലിംലീഗിലെ കാഞ്ഞിരാല സെമീനയായിരുന്നു എതിർ സ്ഥാനാർത്ഥി. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് ഗ്രാമപഞ്ചായത്ത് ഓഫീസിലായിരുന്നു നറുക്കെടുപ്പ്. ജില്ലാ സർവേ സൂപ്രണ്ട് കെ.കെ.രാജുവായിരുന്നു വരണാധികാരി.[www.maabarflash.com]
പ്രസിഡന്റായിരുന്ന ലീഗിലെ കണ്ണിയൻ റുഖിയ പാർട്ടി ധാരണപ്രകാരം രാജിവച്ച ഒഴിവിലേക്ക് കഴിഞ്ഞ മാസം 26ന് നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായിരുന്നു. ഇതോടെ 19 അംഗ ഭരണസമിതിയിൽ ഇരുപക്ഷത്തിനും ഒന്പത് വോട്ട് വീതം ലഭിച്ചു. തുടർന്ന് സംഘർഷം ഉണ്ടാവുകയും നറുക്കെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയുമായിരുന്നു. എട്ടാം വാർഡായ പുളിക്കലൊടിയിൽ നിന്നും അഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷിഫ്ന നജീബ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് പഞ്ചായത്ത് അംഗമാകുന്നത്.
സിപിഎം മന്പാട് ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ വണ്ടൂർ ഏരിയ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ വണ്ടൂർ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
യുഡിഎഫിന് ഭൂരിപക്ഷമുള്ള മന്പാട് പഞ്ചായത്തിൽ ഭരണം നഷ്ടമാകാനിടയായത് ലീഗിനുള്ളിലെ പടലപിണക്കം മൂലം.പ്രസിഡന്റ് പദവിയുടെ കാലാവധി വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയാണ് സിപിഎമ്മിന് നേട്ടമായത്. 19 അംഗ ഭരണസമിതിയിൽ സിപിഎമ്മിന് ഒന്പത്, ലീഗ് ഏഴ്, കോണ്ഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. കാട്ടുമുണ്ട വാർഡിൽ നിന്നും വിജയിച്ച ലീഗിലെ കണ്ണിയൻ റുഖിയയായിരുന്നു പ്രസിഡന്റ്.

എന്നാൽ ലീഗിലെ തന്നെ കാഞ്ഞിരാല സെമീനയെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് വന്നു. ഇതേ തുടർന്നാണ് പാർട്ടി ആവശ്യപ്പെട്ട പ്രകാരം റുഖിയ രാജിവച്ചത്. തുടർന്ന് സെമിനയെ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായി നിശ്ചയിച്ചു. മാർച്ച് 26 ന് നടന്ന തെരഞ്ഞെടുപ്പിൽ ലീഗിലെ പനനിലയത്ത് സുഹ്റയുടെ വോട്ട് അസാധുവായതാണ് യുഡിഎഫിന് തിരിച്ചടിയായത്.
വോട്ട് അസാധുവായതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ യുഡിഎഫിലെ രണ്ട് അംഗങ്ങൾക്കെതിരെ വരണാധികാരി നൽകിയ പരാതിയിൽ പോലീസ് കേസുമുണ്ട്. ഇവരുടെ ജാമ്യപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.
അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനം ലഭിച്ചത് ആഘോഷമാക്കി സിപിഎം പ്രവർത്തകർ. ഇത് മൂന്നാം തവണയാണ് പഞ്ചായത്തിൽ സിപിഎം ഭരണത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓരോ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഭരണം.എന്നാൽ ഇത്തവണ ഒരു സീറ്റിന്റെ കുറവുമൂലം ഭരണം നഷ്ടപ്പെട്ടു. രാവിലെ പതിനൊന്നിന് നറുക്കെടുപ്പ് സമയത്ത് ഇരുമുന്നണികളുടെയും പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് പരിസരത്തുണ്ടായിരുന്നില്ല.

പ്രസിഡന്റ് സ്ഥാനം ലഭിച്ചത് അറിഞ്ഞതോടെ സിപിഎം പ്രവർത്തകർ പ്രകടനമായെത്തി. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റിനെ ചുവപ്പ്ഹാരം അണിയിച്ച് ടൗണിൽ ആഹ്ളാദപ്രകടനം നടത്തി.
No comments:
Post a Comment