തിരുവനന്തപുരം: ആവശ്യമായ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി ആരംഭിച്ചതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. [www.malabarflash.com]
സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒപികൾ പ്രവർത്തിക്കില്ലെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു.
മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപികൾ തുടങ്ങിയതിൽ പ്രതിഷേധിച്ചു ജോലിയിൽ നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെൻഡ് ചെയ്യുകയും രണ്ടു ഡോക്ടർമാർക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇതോടെയാണു സർക്കാർ ഡോക്ടർമാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേക്കു കടന്നത്.
നിലവിൽ രാവിലെ ഒൻപതുമുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് ഒപികൾ പ്രവർത്തിക്കു ന്നത്. ഒപി സമയം വൈകുന്നേരം ആറുവരെ നീട്ടണമെന്നാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

No comments:
Post a Comment