കാസര്‍കോട്: സ്‌കൂട്ടര്‍ തടഞ്ഞു സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയായി. മാങ്ങാട്ടെ എം.വി.ബാലകൃഷ്‌ണന്‍ (45) കൊലക്കേസിന്റെ വിചാരണയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായത്.[www.malabarflash.com]
2013 സെപ്‌തംബര്‍ 16ന് തിരുവോണ ദിവസമാണ് ബാലകൃഷ്‌ണന്‍ ബാര സ്‌കൂളിനു സമീപത്തു വച്ച് വെട്ടേറ്റ് മരിച്ചത്. മരണ വീട്ടില്‍ പോയി വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടയില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നുവെന്നാണ് ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മാങ്ങാട്, ആര്യനടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (26), ശ്യാം മോഹന്‍ എന്ന ശ്യാം (27), എ.സുരേഷ് (27), ഉദുമ പരിയാരത്തെ ശ്രീജയന്‍ (42), മാങ്ങാട്ടെ രഞ്‌ജിത്ത് .കെ എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.
കോണ്‍ഗ്രസ് നേതാവ് ഷിബു കടവങ്ങാനം, മജീദ് എന്നിവരും കേസിലെ പ്രതികളാണ്.
84 സാക്ഷികളുള്ള കേസില്‍ രണ്ടു വര്‍ഷം മുമ്പു തന്നെ വിചാരണ ആരംഭിക്കാന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ബാലകൃഷ്‌ണന്റെ ഭാര്യ സര്‍ക്കാരിനെ സമീപിച്ചതോടെയാണ് വിചാരണ നീണ്ടത്.
ഭാര്യയുടെ അപേക്ഷ സ്വീകരിച്ച കോടതി തലശ്ശേരിയിലെ വിശ്വനാഥനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണ് വിചാരണ ആരംഭിച്ചത്.
No comments:
Post a Comment