ഉദുമ: കോട്ടിക്കുളം കപ്പണക്കാൽ മുഹമ്മദൻസ് അസോസിയേഷൻ പതിനഞ്ചാം വാർഷികാഘോഷം ഏപ്രിൽ 29 മുതൽ മെയ് മൂന്നു വരെ കോട്ടിക്കുളം ജി.യു.പി.സ്കൂളിന് മുൻവശം മാണിയിൽ അബ്ദുൽ ഖാദർ മുസ് ലിയാർ നഗറിൽ നടക്കും.[www.malabarflash.com]
29 ന് നാല് മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കാപ്പിൽ മുഹമ്മദ് പാഷ അധ്യക്ഷത വഹിക്കും. രാത്രി എട്ട് മണിക്ക് ദഫ് മുട്ട്. ഒമ്പത് മണിക്ക് വഹാബ് നഈമി കൊല്ലം മതപ്രഭാഷണം നടത്തും. ഖാലിദ് ഹാജി കോട്ടിക്കുളം, അഡ്വ.ഹനീഫ കോട്ടിക്കുളം എന്നിവരെ ആദരിക്കും.
30 ന് രാത്രി എട്ട് മണിക്ക് ബുർദ്ദ ബൈത്ത്. ഒമ്പത് മണിക്ക് ഇ.പി. അബൂബക്കർ ഖാസിമി പ്രഭാഷണം നടത്തും. മുഹമ്മദലി ഉസ്താദ് , അബൂബക്കർ മൗലവി എന്നിവരെ ആദരിക്കും.
ഒന്നിന് രാത്രി എട്ട് മണിക്ക് ദഫ് മുട്ട്. നൗഷാദ് ബാഖവി ചിറയിൽ കീഴ് മതപ്രഭാഷണം നടത്തും.അബ്ദുൽ റഹ് മാൻ മാസ്റ്റർ, അബ്ദുൽ ഖാദർ ഹാജി എന്നിവരെ ആദരിക്കും.
രണ്ടിന് വൈകുന്നേരം നാല് മണിക്ക് സ്നേഹസംഗമം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ബേക്കൽ എ.എസ്.പി വിശ്വാനന്ദൻ മുഖ്യാതിഥിയായിരിക്കും. കൊപ്പൽ ചന്ദ്ര ശേഖരൻ മുഖ്യപ്രഭാഷണം നടത്തും.
കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് യു.കെ. മുഹമ്മദ് കുഞ്ഞി ഹാജി, ചീഫ് ഇമാം അബ്ദുൽ അസീസ് അശ്റഫി, പാലക്കുന്ന് ഭഗവതി ക്ഷേത്ര മുഖ്യസ്ഥാനികൻ സുനീഷ് പൂജാരി, ഫാദർ ജോസ് ,വളപ്പിൽ ചന്ദ്രൻ കാരണവർ, ഫാറൂഖ് ഖാസിമി, കാപ്പിൽ കെ.ബി.എം. ഷരീഫ്, ചന്ദ്രൻ നാലാം വാതുക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
രണ്ടിന് രാത്രി എട്ട് മണിക്ക് ബുർദ്ദ ബൈത്ത്. സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും.
മൂന്നിന് രാത്രി എട്ട് മണിക്ക് സമാപന സമ്മേളനം മുഹമ്മദ് റിസ് വി ഉസ്താദ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. കൂട്ട പ്രാർത്ഥനക്ക് അബ്ദുൽ അസീസ് അശ്റഫി നേതൃത്വം നൽകും.
2003ൽ രൂപീകരിച്ച സംഘടന പതിനഞ്ച് വർഷത്തിനുള്ളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തുടർച്ചയായി ഏഴു വർഷം പാവപ്പെട്ടവർക്ക് ഭക്ഷണ സാധന കിറ്റ് നൽകി വരുന്നു. അനാഥ കുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും ഏറ്റെടുത്ത് നടത്തുന്നു. വൃക്ക, ക്യാൻസർ രോഗികൾക്ക് എല്ലാ മാസവും പെൻഷൻ നൽകി വരുന്നു.
പത്രസമ്മേളനത്തിൽ കാപ്പിൽ മുഹമ്മദ് പാഷ, അൻവർ കപ്പണക്കാൽ, റഫീഖ് അങ്കക്കളരി, എ.ഇസ്മായിൽ ,
കെ എ .ഇല്യാസ്, കെ.എ. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
കെ എ .ഇല്യാസ്, കെ.എ. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
No comments:
Post a Comment