Latest News

ഓട്ടോറിക്ഷാ ഡ്രൈവർക്കു നേരെ സദാചാരഗുണ്ടായിസം: വിദ്യാർഥികൾ അറസ്റ്റിൽ

കുമ്പള: സദാചാര ഗുണ്ടായിസവും നരഹത്യാശ്രമവും നടത്തിയെന്ന കേസിൽ നാലുപേർ അറസ്റ്റിൽ. കോളജ് വിദ്യാർഥികളായ പൈവളിഗെ കയ്യാർ കണ്ണാടിപ്പാറ കുണ്ടച്ചാൽകട്ട മുഹമ്മദ് യൂനുസ് (20), മുഹമ്മദ് അഷ്റഫ് (19), മുഹമ്മദ് ഷമ്മാസ് (22), മുഹമ്മദ് ഷംഉൽ (25) എന്നിവരെയാണ് കുമ്പള എസ്ഐ പി.വി.ശിവദാസൻ അറസ്റ്റ് ചെയ്ത്. മംഗലാപുരത്തെ കോളജിൽ ബികോം, ബിടെക് വിദ്യാർഥികളാണ് ഇവർ.[www.malabarflash.com]

ബേക്കൂർ സ്വദേശിയായ ഓട്ടോഡ്രൈവർ നൗഷാദിനെ (28) കയ്യാർ കെദക്കാറിലെ വാടകവീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പുവടി കൊണ്ട് മുഖത്തടിച്ചു പരുക്കേൽപ്പിക്കുകയും ടിവി ഉൾപ്പെടെ തകർക്കുകയും ചെയ്തുവെന്നതിന് ആറുപേർക്കെതിരെയാണ് കേസ്. രണ്ടുപേർ ഒളിവിലാണ്.

ഭാര്യയും കുട്ടികളുമായി താമസിക്കുന്ന നൗഷാദിന്റെ വാടകവീട്ടിൽ ഇവരില്ലാതിരിക്കെ കഴിഞ്ഞ ജനുവരി 26നു സന്ധ്യയോടെ ഒരു സ്ത്രീയെ കണ്ടുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.