Latest News

മുഹിമ്മാത്തില്‍ അഹ്ദല്‍ ഉറൂസ് മുബാറക്കിന് കൊടിയേറി

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 12-ാമത് ഉറൂസ് മുബാറക്കിന് സിയാറത്തോടെ കൊടിയേറി. അഹ്ദല്‍ മഖാമില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും അണിനിരന്ന കൂട്ടസിയാറത്തിന് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.[www.malabarflash.com]

സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് ബശീര്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഹീര്‍ തങ്ങള്‍ ബുഖാരി മള്ഹര്‍ പ്രാര്‍ഥന നടത്തി. കെ.പി. ഹുസൈന്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, ഹമീദ് പരപ്പ, ഇബ്‌റാഹിം ഹാജി കുബനൂര്‍, അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

വ്യാഴാഴ്ച രാത്രി 8ന് ഇലല്‍ ഹബീബ് എന്ന പേരില്‍ നടക്കുന്ന പ്രകീര്‍ത്തന സദസ്സ് സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കും.
വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ദിക് ര്‍ ദുആ മജ്‌ലിസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സംബന്ധിക്കും. സനദ് ദാനവും വെള്ളിയാഴ്ച നടക്കും.

രാവിലെ 6 മണിക്ക് മജ്‌ലിസുറാത്തീബ് നടക്കും. ജുമുഅ നിസ്‌കാരാനന്തരം സവാനിഹേ അഹ്ദല്‍ എന്ന പേരില്‍ പ്രത്യേക പരിപാടി നടക്കും. ശനിയാഴ്ച വൈകിട്ട് നടക്കുന്ന ഉറൂസ് സമാപന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ എത്തിച്ചേരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.