പട്ടാമ്പി: നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് ഉമ്മയും മകനുമുൾപ്പെടെ കാറിലുണ്ടായിരുന്ന മൂന്നു യാത്രക്കാർ മരിച്ചു. മൂന്നു പേർക്കു പരിക്ക്. [www.malabarflash.com]
മരിച്ച അജ്മൽ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ്.സൃഹൃത്ത് സുൽത്താനും അജ്മലിനൊപ്പം ഫുട്ബോൾ കളിക്കാറുണ്ട്.അജ്മൽ ഷൊർണൂർ സോക്കർ ടീമിന്റെ സ്ഥിരം കളിക്കാരനായിരുന്നു.അജ്മലിനു കീഴിൽ നൈജീരിയൻ താരങ്ങൾ നെല്ലായയിൽ താമസമാക്കി പല മത്സരങ്ങളിലും പങ്കെടുത്തിരുന്നു.
പെരിന്തൽമണ്ണ പട്ടിക്കാട് കാരയിൽ വീട്ടിൽ അഷ്റഫിന്റെ മകൻ സുൽത്താൻ (20), നെല്ലായ പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ സുഹ്റ (45), സുഹ്റയുടെ മകൻ അജ്മൽ (23) എന്നിവരാണു മരിച്ചത്. ചുണ്ടമ്പറ്റ നാട്യമംഗലം ഇരിയത്തുംപറമ്പിൽ ഫക്രുദ്ദീന്റെ ഭാര്യ റെജീന (32), റെജീനയുടെ മകൻ മുഹമ്മദ് അഫ്നാസ് (14), അപകടത്തിൽ മരിച്ച സുൽത്താന്റെ ഉമ്മ പാലൂർ മുളയിൽ വീട്ടിൽ ജെസീന (40) എന്നിവരെയാണു പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
മേലെ പട്ടാമ്പിയിൽ ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു. കൊച്ചിയിൽനിന്നു വരുകയായിരുന്നു കുടുംബം. കണ്ടെയ്നർ ലോറിയുടെ അടിവശത്തേക്കു കാറിന്റെ പകുതിയോളം ഭാഗം ഇടിച്ചുകയറി.
നാട്ടുകാരും പട്ടാമ്പി പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ കാറിനുള്ളിൽനിന്നു പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഷൊർണൂരിൽ നിന്നു ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അജ്മൽ മരിച്ചിരുന്നു.

പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ബാക്കിയുള്ളവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും, സുൽത്താനും സുഹ്റയും വഴിമധ്യേ മരിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
അജ്മലിന്റെയും ഉമ്മ സുഹ്റയുടെയും ഖബറക്കം പേങ്ങാട്ടിരി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.
No comments:
Post a Comment