Latest News

‘പത്തു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയുണ്ട്, സംഘികള്‍ക്ക് ഈ വീട്ടിലേക്ക് പ്രവേശനമില്ല’; വോട്ടു തേടുന്ന ബി.ജെ.പിക്കാരോട് ചെങ്ങന്നൂരിലെ ജനങ്ങള്‍

തിരുവനന്തപുരം: കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്ത് വേറിട്ട പ്രതിഷേധം.[www.malabarflash.com]

സംഘപരിവാറിനെതിരെ വീടുകള്‍ക്കു മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചാണ് ജനങ്ങള്‍ ആസിഫയുടെ ദാരുണ കൊലപാതകത്തില്‍ പ്രതിഷേധിച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലെ ജനങ്ങളാണ് വീടുകള്‍ക്കു മുന്നില്‍ നോട്ടീസ് ഒട്ടിച്ച് പ്രതിഷേധിക്കുന്നത്.

‘ ഈ വീട്ടില്‍ പത്തു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയുണ്ട്, വീട്ടില്‍ കയറരുത്, നോട്ടീസ് ഗേറ്റിന് പുറത്തിടുക’ എന്ന സന്ദേശമാണ് നോട്ടീസിലുള്ളത്. തിരുവനന്തപുരം കളമച്ചല്‍ പ്രദേശത്തെ ജനങ്ങളും തങ്ങളുടെ ഗേറ്റുകളില്‍ സമാനരീതിയില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. സംഘപരിവാറുകള്‍ വീട്ടിനകത്തേക്ക് പ്രവേശിക്കരുതെന്നും വീട്ടില്‍ ചെറിയ പെണ്‍കുട്ടികളുണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്. വോട്ട് ചോദിക്കാന്‍ വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ വീടിനകത്തേക്ക് കയറരുതെന്നും നോട്ടീസുകളും തെരഞ്ഞെടുപ്പ് കാര്‍ഡുകളും ഗേറ്റിന് മുന്നിലിട്ടാല്‍ മതിയെന്നും പോസ്റ്ററില്‍ പറയുന്നു.

ആസിഫയുടെ ഫോട്ടോ പതിച്ച് ‘ആസിഫാ, രാജ്യം നിനക്കു വേണ്ടി കരയുന്നു’ എന്ന ബോര്‍ഡുകളും വീടുകള്‍ക്കു മുന്നിലും കവലകളിലും സ്ഥാപിച്ചിട്ടുണ്ട്.

ജനുവരി പത്തിന് രസനയിലെ വീട്ടു പരിസരത്ത് നിന്ന് കാണാതായ ആസിഫയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്കു ശേഷമാണ് പരിസരത്തെ വനപ്രദേശത്തു നിന്ന് ലഭിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.