Latest News

  

നിറവയറുമായി ഷംന പോയതെങ്ങോട്ട്?; ഗർഭിണിയെ കാണാതായതിൽ ദുരൂഹത

തിരുവനന്തപുരം: ബുധനാഴ്ച പ്രസവിക്കാൻ ഇരിക്കെ ഷംന എങ്ങോട്ടാണ് പോയത്? തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കയാണ്. കാണാതാവുമ്പോൾ ഷംനയുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.[www.malabarflash.com]

ആശുപത്രിയിൽ പരിശോധനക്കെത്തിയ ഷംനയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഒ.പി വിഭാഗം മുഴുവൻ പോലീസിന്റെയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയെ പ്രസവത്തിന് അഡ്‌മിറ്റ് ചെയ്യാൻ കൊണ്ടു വന്നപ്പോഴാണ് കാണാതായതെന്ന് ഭർത്താവ് പറയുന്നു. ഫോൺ വിളിച്ചപ്പോൾ എടുത്തില്ലെന്നും ഷംനയുടെ ഭർത്താവ് അർഷാദ് പറഞ്ഞു.

ആശുപത്രിയിലെ സിസിടിവി പരിശോധനയിൽ 11.45 വരെയുള്ള ദൃശ്യങ്ങളിൽ ഷംനയെ കാണാം. പിന്നീടുള്ള ദൃശ്യങ്ങളിൽ ഇവർ ആശുപത്രിയിൽ ഉള്ളതിന് തെളിവില്ലെന്ന് പോലീസ് പറയുന്നു. പ്രസവ തീയതി ബുധനാഴ്ച ആയിരുന്നെങ്കിലും ഷംന ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നില്ല. ഇക്കാരണത്താൽ ആശുപത്രി അധികൃതരും പോലീസിന് പരാതി കൈമാറിയിട്ടുണ്ട്.

കിളിമാനൂർ മടവൂർ സ്വദേശിനിയാണ് ഷംന. യുവതിയെ കാണാതായതോടെ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേരിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കായി രാവിലെ 11 മണിയോടെ എത്തിയതായിരുന്നു ഷംന. ഡോക്ടറെ കണ്ട ശേഷം ലാബിൽ സ്‌കാനിങ്ങിനും മറ്റു പരിശോധനകൾക്കുമായി കയറി.

ഈ സമയം കൂട്ടിരുപ്പുകാര്‍ എല്ലാം പുറത്തായിരുന്നു. പരിശോധനക്ക് കയറിയ യുവതിയെ ഉച്ചകഴിഞ്ഞിട്ടും കാണാതിരുന്നോതെട കൂട്ടിരുപ്പുകാര്‍ അന്വേഷിച്ചു. ഇതോടെയാണ് ഷംന ആശുപത്രിയില്‍ ഇല്ലെന്ന് ബോധ്യമായത്. ഇതോടെ ഷംനനയുടെ ബന്ധുക്കളും സ്ഥലത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധം തന്നെയാണ് സ്ഥലത്തുണ്ടായത്. പോലീസും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താനായില്ല.
വൈകിട്ട് 5.15 ന്ഷംനയുടെ ഫോണില്‍നിന്ന് ഭര്‍ത്താവിന്റെ മൊബൈലിലേക്കു വിളി വന്നു.അന്‍ഷാദ് ഫോണെടുത്തെങ്കിലും മറുപടിയൊന്നുമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ കോള്‍ കട്ടായി. 5.30 ന് ബന്ധുവായ സ്ത്രീയുടെ മൊബൈലിലേക്കു ഷംനയുടെ ഫോണില്‍നിന്നു വിളി. 'ഞാന്‍ സേഫാണ്, പേടിക്കേണ്ട'. ഇതുമാത്രം പറഞ്ഞ് കോള്‍ കട്ടായി. 

ഇതോടെ പോലീസ് മൊബൈല്‍ ടവര്‍ നിരീക്ഷിച്ച് അന്വേഷണം തുടങ്ങി.
ഉച്ചയ്ക്ക് കുമാരപുരത്തും വൈകിട്ട് കോട്ടയം ഏറ്റുമാനൂര്‍ ടവറിലും രാത്രി 7.40ന് എറണാകുളം നോര്‍ത്തിലും ഉണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ സിഗ്‌നലില്‍ സൂചന. 

വടക്കോട്ടുള്ള ദിശയില്‍ യാത്ര ചെയ്യുകയാവാമെന്ന നിഗമനത്തില്‍ റെയില്‍വേ പോലീസ് സംഘം ട്രെയിനുകള്‍ പരിശോധിച്ചു. ഷംനയുടെ ഫോണ്‍ സ്വിച്ച് ഓഫ്. ഇതിനിടെ, എറണാകുളം നോര്‍ത്തില്‍ ഗര്‍ഭിണിയായ സ്ത്രീ ട്രെയിനില്‍നിന്ന് ഇറങ്ങുന്നത് കണ്ടതായി വിവരം ലഭിച്ചു.
ഇതോടെ പോലീസ് സംഘം എറണാകുളത്ത് തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ ആശുപത്രികളിലും ലോഡ്ജുകളിലും പരിശോധിച്ചു. പക്ഷേ കണ്ടെത്താനായില്ല. 

എപ്പോള്‍ വേണമെങ്കിലും പ്രസവിക്കാവുന്ന അവസ്ഥയിലാണു ഷംന. നിറവയറുമായി ഷംന എവിടേക്കാണു പോയത്? ആരാണു കൂടെയുള്ളത്? പോകാനുള്ള കാരണമെന്ത്?.. വീട്ടുകാരും പോലീസും വിഷമത്തിലാണ്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.