Latest News

  

‘ഇൗ കുഞ്ഞ് ആ എട്ടുവയസുകാരിയല്ല’; പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ സത്യം

മനുഷ്യമനസാക്ഷിയെ തന്നെ പിടിച്ചുലച്ച കഠ്‌വ പീഡനത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുകയാണ്. കുട്ടിക്ക് നീതിക്കായി സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ ക്യാംപെയിനുകളും നടക്കുന്നു. എന്നാൽ അടുത്തിടെ കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെത് എന്ന പേരിൽ ചില വീഡിയോകളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.[www.malabarflash.com] 

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂെടയാണ് ഇൗ വീഡിയോ വൈറലായത്. ഒട്ടേറെ പേർ ഇൗ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ ഇൗ വിഡിയോയിലെ കുട്ടി കൊല്ലപ്പെട്ട എട്ടുവയസുകാരിയല്ല എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.

കഠ്‌വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി പാടിയ അവസാന പാട്ട് എന്നരീതിയിലായിരുന്നു വീഡിയോ പ്രചരിച്ചത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളിലാണ് വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഇൗ വീഡിയോയിലെ കുട്ടി കഠ്‌വയില്‍ കൊല്ലപ്പെട്ട കുട്ടിയല്ലെന്നാണ് ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്നയാള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

തന്റെ ആരാധികയായ പെണ്‍കുട്ടി താനെഴുതിയ ഗാനം ആലപിച്ച്, തനിക്ക് വാട്ട്സ്ആപ്പില്‍ അയച്ചുതന്ന വീഡിയോയാണിതെന്നും താനാണിത് ഫേസ്ബുക്കില്‍ അത് പോസ്റ്റ് ചെയ്തതെന്നും ഇയാൾ പറയുന്നു. 2017 ജൂലൈ 18 നാണ് ഇമ്രാന്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തത്.

കഠ്‌വയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മുഖസാദൃശ്യമുള്ളതാണ് ഇൗ വീഡിയോ ഇത്ര വ്യാപകമായി പ്രചരിക്കാൻ കാരണം. വീഡിയോയ്ക്ക് പിന്നിലെ സത്യം എന്താണെന്ന് ലോകത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഇമ്രാന്‍.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.