മസ്‌കത്ത്: തിരുവനന്തപുരം സ്വദേശിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍. ആറ്റിങ്ങള്‍ വേങ്ങോട് പാളയകുന്ന് തനൂജ കോട്ടേജില്‍ റഹീം അബ്ദുല്‍ അസീസിന്റെ മകന്‍ നൗഫല്‍ ആബിദ റഹീം (25) ആണ് മരിച്ചത്.[www.malabarflash.com]
റൂവിയിലെ സ്വകാര്യ നിര്‍മാണ കമ്പനിയുടെ ഓഫിസിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് വര്‍ഷത്തിലധികമായി ഒമാനില്‍ എൻജിനിയറായി ജോലി ചെയ്തിരുന്ന നൗഫലിന്റെ കമ്പനി അടുത്തിടെ പൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് താത്കാലികമായി മറ്റ് ജോലിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.
രാത്രി പതിവായി ഓഫിസില്‍ കിടക്കാറുള്ള നൗഫല്‍ ശനിയാഴ്ചയും റൂവിയിലെ ഓഫിസിലേക്ക് പോയപ്പോള്‍ തങ്ങളാരും സംശയിച്ചിട്ടില്ലെന്നും എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

എത്ര വിളിച്ചിട്ടും ഓഫിസ് തുറക്കാതിരുന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആബിദ നബീസയാണ് മാതാവ്.
No comments:
Post a Comment