തലശ്ശേരി: ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പാറാലില്‍ സി പി എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. സി പി എം ലോക്കല്‍ കമ്മിറ്റി അംഗം കരിയാടന്‍ വീട്ടില്‍ പി അരവിന്ദാക്ഷന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.[www.malabarflash.com]
വീടിന്റെ രണ്ടാം നിലയിലെ ചുമരിലാണ് ബോംബ് പതിച്ചത്. ചുമരിന് കേടുപാടുകള്‍ ഉണ്ടാവുകയും വീടിന്റെ ജനല്‍ചില്ലുകള്‍ തകരുകയും ചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ബോംബേറുണ്ടായത്. ന്യൂ മാഹി പോലീസ് എത്തി പരിശോധന നടത്തി.
സംഭവമറിഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍, ഏരിയാ സെക്രട്ടറി എം സി പവിത്രന്‍, എ എന്‍ ഷംസീര്‍ എം എല്‍ എ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
അരവിന്ദാക്ഷന്റെ തറവാട് വീടാണിത്. ഇവിടെ സഹോദരന്‍ രാഘവന്റെ മകനും ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായ വിജേഷാണ് താമസിച്ചുവരുന്നത്. സംഭവത്തിന് പിന്നില്‍ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നുമാണ് പരാതി.
ഇരട്ട കൊലപാതകവും മറ്റ് അക്രമസംഭവങ്ങളും നടന്നുവന്നതിനാല്‍ പള്ളൂര്‍, മാഹി, ന്യൂ മാഹി, തലശ്ശേരി പ്രദേശങ്ങളില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികള്‍ക്കായി വ്യാപക പരിശോധനയും കേരള, പോണ്ടിച്ചേരി പോലീസ് സംയുക്തമായി നടത്തിവരുന്നുണ്ട്.
No comments:
Post a Comment