തിരുവനന്തപുരം: കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ തങ്ങൾ തയ്യാറല്ല എന്ന ആർ.എസ്.എസിന്റെ കണ്ണിൽച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ കണ്ണിപ്പോയിൽ ബാബുവിന്റെ കൊലപാതകമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.[www.malabarflash.com]
പ്രദേശവാസികൾക്കാകെ പ്രിയങ്കരനായ പൊതുപ്രവർത്തകനായിരുന്നു ബാബു, ആ സഖാവിനെ ഒരു പ്രകോപനവുമില്ലാതെയാണ് ആർ.എസ്.എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്ക് പ്രതികരണമറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തിൽ നിന്നു പിന്മാറാൻ തങ്ങൾ തയ്യാറല്ല എന്ന ആർഎസ്എസിന്റെ കണ്ണിൽച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ കണ്ണിപ്പോയിൽ ബാബുവിന്റെ കൊലപാതകം. പാർടി പള്ളൂർ ലോക്കൽ കമ്മിറ്റിയംഗമായ ആ സഖാവിനെ ഒരു പ്രകോപനവുമില്ലാതെയാണ് ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രദേശവാസികൾക്കാകെ പ്രിയങ്കരനായ പൊതുപ്രവർത്തകനായിരുന്നു ആ സഖാവ്.
തെരഞ്ഞെടുപ്പു വരുമ്പോൾ കൊലപാതകവും സംഘർഷവും കലാപവും സൃഷ്ടിക്കുന്നത് ആർഎസ്എസിന്റെ സ്ഥിരം തന്ത്രമാണ്. കേരളത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. ചുവടുറപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആർഎസ്എസിന് ഒരു കലാപം കൂടിയേ തീരൂ. സംഘർഷവും സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവർ സഖാവ് ബാബുവിനെ പതിയിരുന്നു കൊലപ്പെടുത്തിയത്.
സഖാവ് ബാബുവിനെപ്പോലുള്ള നൂറു കണക്കിന് രക്തസാക്ഷികളുടെ ജീവത്യാഗം കൊണ്ടു നേടിയതാണ് കേരളത്തിൽ നാമിന്നു കാണുന്ന സമാധാനവും സഹവർത്തിത്ത്വവും സഹിഷ്ണുതയും. ഈ അന്തരീക്ഷം തകർത്ത് സംഘർഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളിൽ ചോരയിൽ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അവസാന സിപിഎം പ്രവർത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നിൽക്കേണ്ടതുണ്ട്.
സഖാവ് ബാബുവിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും അഗാധ ദുഃഖത്തിൽ പങ്കുചേരുന്നു. പിന്തിരിയാൻ മനസില്ലാത്ത പോരാട്ടവീര്യത്തിന്റെ നിത്യസ്മരണയായി സഖാവ് ബാബുവിന്റെ ഓർമ്മകൾ എന്നും നമുക്കൊപ്പമുണ്ടാകും. ലാൽസലാം, സഖവേ... ലാൽസലാം.

No comments:
Post a Comment