Latest News

വിവാഹത്തിന് വധുവെത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു

ബ്രസീലിയ: വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമര്‍ന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് വധു അത്ഭുതകരമായി രക്ഷപെട്ടു. ദുരന്തം ഒഴിവായ ആശ്വാസത്തില്‍ വിവാഹ ചടങ്ങുകള്‍ ആഘോഷപൂര്‍വ്വം തന്നെ നടന്നു.[www.malabarflash.com]

ബ്രസീലിലെ വടക്കന്‍ സാവോപോളോയിലാണ് സംഭവം. ആര്‍ ടി ഡോട്ട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹെലിക്കോപ്ടര്‍ തകര്‍ന്നു വീഴുന്നതിന്റെയും തീപിടിച്ചതിന്റെയും വീഡിയോ സാമൂഹികമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വടക്കന്‍ സാവോപോളോയിലെ ഒരു മുന്തിരിത്തോപ്പായിരുന്നു വിവാഹവേദി. ഇവിടേക്ക് വധുവിനെയും കൊണ്ട് എത്തിയതായിരുന്നു ഹെലിക്കോപ്ടര്‍.
പൈലറ്റും ഫോട്ടോഗ്രാഫറും ഒരു കുട്ടിയും ഉള്‍പ്പെടെ മറ്റു മൂന്നുപേര്‍ കൂടി വധുവിന് ഒപ്പമുണ്ടായിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
വിവാഹവേദിക്ക് സമീപം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലിക്കോപ്ടര്‍ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് വധുവിനെയും മറ്റുള്ളവരെയും സുരക്ഷിതരായി പുറത്തിറക്കി. ഇതിനു പിന്നാലെ ഹെലികോപ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എങ്കിലും വിവാഹച്ചടങ്ങുകള്‍ക്ക് മുടക്കമുണ്ടായില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹച്ചടങ്ങുകള്‍ നടന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.