Latest News

സ്കൂട്ടറിൽ വാനിടിച്ച് മാധ്യമപ്രവര്‍ത്തക മരിച്ചു

കോട്ടയം: ബന്ധുവിനോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന മാധ്യമപ്രവർത്തകയായ യുവതി വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കിടങ്ങൂർ കുളങ്ങരമുറിയി‍ൽ പരേതനായ കെ.എ.വാസുദേവന്റെ മകൾ സൂര്യ (29) ആണു മരിച്ചത്.ഇടിച്ച വാൻ നിർത്താതെ പോയി.[www.malabarflash.com]

വെളളിയാഴ്ച രാത്രി ഏഴിന് അയർക്കുന്നം തിരുവ‍ഞ്ചൂർ റോഡിൽ ചപ്പാത്ത് നിഷ്കളങ്ക ജംക്‌ഷനിലായിരുന്നു അപകടം.

നീറിക്കാട്ടുള്ള ബന്ധുവീട്ടിൽ പോയ ശേഷം ബന്ധു അനന്തപത്മനാഭനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു സ്റ്റാർ വിഷൻ ചാനലിൽ വാർത്താ അവതാരകയായ സൂര്യ.

സൂര്യയുടെ പിതാവ് സിപിഎം അയർക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവൻ അഞ്ചു മാസം മുൻപാണു മരിച്ചത്. അമ്മ: സുശീല. സഹോദരി: സൗമ്യ. സൂര്യയുടെ മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.