മസ്കത്ത്: ഒമാനിലെ സുഹാറിനടുത്ത് വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനം തിട്ട സ്വദേശികളായ രജീഷ്, സുകുമാരൻ നായർ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയിൽ ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
15ഒാളം പേർ വാഹനത്തിലുണ്ടായിരുന്നു. മറ്റുള്ളവർ പരിക്കുകളോടെ ചികിൽസയിലാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
No comments:
Post a Comment